വിവോയുടെ മറ്റൊരു പുതിയ സ്മാർട്ട് ഫോൺ കൂടി വിപണിയിൽ
വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ എക്സ് പ്ലേ 6 വിപണിയിൽ .മികച്ച രൂപകല്പനയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് .5.46 ഫുൾ HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .
2,560 x 1,440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . ക്വാഡ് കോർ Snapdragon 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഒ എസ് പ്രവർത്തിക്കുന്നത് .
6 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
4,080mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ലോകവിപണിയിലെ വില എന്നുപറയുന്നത് $654 ഡോളർ വരും.