മുൻനിര ഫീച്ചറുകളുമായി ബജറ്റിനിണങ്ങിയ Vivo T3 Pro 5G പുറത്തിറക്കി. 24,000 രൂപ മുതലാണ് New Vivo 5G വിലയാകുന്നത്. രണ്ട് വ്യത്യസ്ത സ്റ്റോറേജുകളാണ് ഈ വിവോ ഫോണിനുള്ളത്.
സ്നാപ്ഡ്രാഗൺ പ്രോസസറാണ് Vivo T3 Pro 5G-യിലുള്ളത്. ഇതിൽ 5,500mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു ബജറ്റ്-സൗഹൃദ മിഡ് റേഞ്ച് 5G ഫോണാണിതെന്ന് പറയാം. എമറാൾഡ് ഗ്രീൻ, സാൻഡ്സ്റ്റോൺ ഓറഞ്ച് കളറുകളിലാണ് ഫോൺ പുറത്തിറങ്ങിയത്. ഇതിൽ ഓറഞ്ച് വേരിയന്റ് വെഗൻ ലെതർ ഫിനിഷിങ്ങുള്ള ഫോണാണ്.
ഈ സ്മാർട്ഫോണിന് 6.77 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. ഇത് ഫുൾ HD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ്. സ്ക്രീനിന് 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. 120Hz വരെ റിഫ്രെഷ് റേറ്റ് ഫോൺ സ്ക്രീനിനുണ്ട്.
വിവോ 5ജി ഫോണിലെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 SoC ആണ്. ഇത് അഡ്രിനോ 720 GPU-മായി ജോടിയാക്കിയിരിക്കുന്നു. ഫോണിന്റെ പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. 50MP സോണി IMX882 പ്രൈമറി ഷൂട്ടറാണ് സ്മാർട്ഫോണിലുള്ളത്.
ഇതിന്റെ സെക്കൻഡറി ക്യാമറ EIS സപ്പോർട്ടുള്ള സെൻസറാണ്. ഫോണിന് 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസാണ് നൽകിയിട്ടുള്ളത്. ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ 16MP സെൽഫി ഷൂട്ടറും ഫോണിലുണ്ട്.
80W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ ടി3 പ്രോ പിന്തുണയ്ക്കുന്നു. ഇതിൽ 5,500mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഫോണിലുള്ളത് ആൻഡ്രോയിജ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇത് FunTouch OS 14-ൽ പ്രവർത്തിക്കുന്നു. വിവോ പുതിയ ഫോണിന് 2 വർഷത്തെ OS അപ്‌ഡേറ്റ് നൽകുന്നു. കൂടാതെ 3 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കുന്നതാണ്.
വിവോ T3 പ്രോ രണ്ട് ഇന്റേണൽ സ്റ്റോറേജുകളിലാണ് വരുന്നത്. ഫോൺ രണ്ടെണ്ണത്തിനും 8GB റാമാണുള്ളത്. 128GB, 256GB സ്റ്റോറേജുമാണ് വിവോ ടി3 പ്രോയിൽ നൽകിയിട്ടുള്ളത്.
Read More: ഇത് ഗ്ലോ ടൈം: Apple Event ഔദ്യോഗിക തീയതി പുറത്ത്, iPhone 16 ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ
8GB+128GB ഫോണിന് 24,999 രൂപയാകും. 8GB+256GB സ്റ്റോറേജ് സ്മാർട്ഫോണിന് 26,999 രൂപയുമാകും. ഫോണിന്റെ ആദ്യ സെയിൽ സെപ്തംബർ 3-നാണ്. ഫ്ലിപ്കാർട്ട് വഴി വിവോ ടി3 പർച്ചേസ് ചെയ്യാനാകും. ഫോണിന് ആകർഷകമായ ബാങ്ക് കിഴിവുകളും ലഭിക്കുന്നതാണ്. എച്ചിഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡിന് 3000 രൂപ കിഴിവുണ്ടാകും.