ഇന്ത്യയിലെ ഷവോമി നോട്ട് 4 ഫോണുകൾക്ക് ഉടൻ നൗഗട്ട് ലഭിക്കും

Updated on 01-Aug-2017
HIGHLIGHTS

റെഡ്മി നോട്ട് 4X എന്ന് ചൈനയിൽ അറിയപ്പെടുന്ന ഷവോമി നോട്ട് 4 ഫോണുകൾക്ക് നൗഗട്ട് ലഭിക്കും

 

ജനുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിയ റെഡ്മി നോട്ട് 4 ഹാൻഡ്സെറ്റുകൾക്ക് ഉടൻ ആൻഡ്രോയിഡ് 7.0 നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കും. ഷവോമിയുടെ ജനശ്രദ്ധ നേടിയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 4 മാഷ്‌മല്ലോ ഒഎസുമായാണ് വിപണിയിലെത്തിയത്.

ഫ്ലിപ്കാർട്ടിൽ ഷവോമിയുടെ ലാൻഡിങ് പേജിലാണ് ഇന്ത്യയിലെ ഷവോമി നോട്ട് 4 ഫോണുകൾക്ക് ഉടൻ നൗഗട്ട് ലഭിക്കുമെന്ന സൂചനയുള്ളത്. ഈ പേജിൽ നൗഗട്ട് അപ്‌ഡേറ്റ് സംബന്ധിച്ച് സൂചനയുണ്ടെങ്കിലും നൗഗട്ടിനെ  ഏതു വേർഷൻ ആയിരിക്കും ലഭ്യമാകുകയെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭ്യമായിട്ടില്ല.

റെഡ്മി നോട്ട് 4X എന്ന് ചൈനയിൽ അറിയപ്പെടുന്ന ഷവോമി നോട്ട് 4 ഫോണുകൾക്ക് നൗഗട്ട് ലഭിക്കുന്നതിലൂടെ ഇവയുടെ പെർഫോമൻസ് ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Connect On :