Realme C53 New Storage Variant: Realme C53 പുത്തൻ സ്റ്റോറേജ് വേരിയന്റ് അവതരിപ്പിച്ചു

Realme C53 New Storage Variant: Realme C53 പുത്തൻ സ്റ്റോറേജ് വേരിയന്റ് അവതരിപ്പിച്ചു
HIGHLIGHTS

Realme C53 പുത്തൻ സ്റ്റോറേജ് വേരിയന്റ് കൂടി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്

ഈ വേരിയന്റിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്

Realme C53 രണ്ട് വേരിയന്റുകളിലായാണ് രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോൾ ഈ ഡിവൈസിന്റെ പുതിയൊരു വേരിയന്റ് കൂടി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. റിയൽമി സി53 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.
ഈ വേരിയന്റിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിലും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലുമാണ് ലഭ്യമായിരുന്നത്. കൂടുതൽ റാം വേണ്ടവർക്ക് കുറച്ച് സ്റ്റോറേജ് മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ 6 ജിബി റാമിൽ തന്നെ 128 ജിബി സ്റ്റോറേജും കൂടി ലഭ്യമാക്കിയിരിക്കുകയാണ് റിയൽമി. ആകർഷകമായ സവിശേഷതകളുമായിട്ടാണ് റിയൽമി സി53 സ്മാർട്ട്ഫോൺ വരുന്നത്.

Realme C53 വില

റിയൽമി സി53 സ്മാർട്ട്ഫോണിന്റെ പുതിയ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. റിയൽമി സി53 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയും 6 ജിബി റാം + 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയുമാണ് വില.

Realme C53 ഡിസ്പ്ലേയും പ്രോസസറും

റിയൽമി സി53 സ്മാർട്ട്ഫോണിൽ 6.74-ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റുമായി വരുന്നു. 180Hz ടച്ച് സാംപ്ലിങ് റേറ്റും ഈ മോഡലിലുണ്ട്. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി612 എസ്ഒസിയാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായി വരുന്ന ഫോണിലെ റാം 12 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സഹായിക്കുന്ന ഡൈനാമിക് റാം ഫീച്ചറും റിയൽമി നൽകിയിട്ടുണ്ട്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സൗകര്യവും റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Realme C53 ക്യാമറ

റിയൽമി സി53 സ്മാർട്ട്ഫോണിൽ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 108 എംപി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഈ വില വിഭാഗത്തിൽ 108 എംപി ക്യാമറയുള്ള ഫോണുകൾ അധികമില്ലെന്നതാണ് റിയൽമി സി53 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് ലെൻസും ഫോണിന്റെ പിന്നിലുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് റിയൽമി നൽകിയിട്ടുള്ളത്.

Realme C53 ബാറ്ററി

5,000mAh ബാറ്ററിയുമായിട്ടാണ് റിയൽമി സി53 സ്മാർട്ട്ഫോൺ വരുന്നത്. ഈ വലിയ ബാറ്ററി വേഗത്തി ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ ടി വേർഷനിലാമ് ഫോൺ പ്രവർത്തിക്കുന്നത്. 4ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോർട്ട് കണക്റ്റിവിറ്റി സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിലുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo