10900mAhന്റെ ബാറ്ററി കരുത്തിൽ പുതിയ സ്മാർട്ട് ഫോണുകൾ
ലോകവിപണിയിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തുന്നു .YAAO 6000 പ്ലസ് എന്ന മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .
10900mAh ന്റെ ബാറ്ററി ആണ് ഇതിനുള്ളത് .5.5 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .MediaTek MT6735 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
1 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇത് കാഴ്ചവെക്കുന്നുണ്ട് .
മെമ്മറി കാർഡ് മുഖേന 64 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 14,900 രൂപ വരെ വരും