സ്റ്റെപ്പ് 1: എസ്‌ഡി കാര്‍ഡിന്റെ റീസൈക്കിള്‍ബിന്‍ പരിശോധിക്കുകയാണ് ഇതിന്റെ ആദ്യപടി.
പിസി OSലെ My computer നു താഴെയായി നിങ്ങളുടെ SD കാര്‍ഡ് കാണാം. Mac OS ലാണെങ്കില്‍ Finder വിന്‍ഡോയ്‌ക്ക് കീഴിലാണ് SD കാര്‍ഡ് കാണുക.
സ്റ്റെപ്പ് 2 : എസ്‌ഡി കാര്‍ഡില്‍ നിന്നും ഫയലുകള്‍ ഡിലീറ്റ് ആയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് SD കാര്‍ഡിന്റെ ഉപയോഗം നിര്‍ത്തിവെയ്‌ക്കണം. കാരണം, ഡിലീറ്റ് ആയ സ്ഥലത്ത് പുതിയ ഫയലുകള്‍ സേവ് ആവാന്‍ ഇടയുണ്ട്. ഇത് വിവരങ്ങള്‍ ഓവര്‍റൈറ്റാവാന്‍ ഇടയാക്കുകയും, ഡിലീറ്റ് ചെയ്‌ത ഫയലുകള്‍ റിക്കവര്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും.
സ്റ്റെപ്പ് 3 : അടുത്തഘട്ടം ഇന്റര്‍നെറ്റില്‍ നിന്നും ഡേറ്റ റിക്കവറി ചെയ്യാനുള്ള സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യലാണ്.
സ്റ്റെപ്പ് 4: ഡൗണ്‍ലോഡ് ചെയ്‌ത ഡേറ്റ റിക്കവറി സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യലാണ് അടുത്തപടി.
സ്റ്റെപ്പ് 5 : ഇനി കമ്പ്യൂട്ടറിലേക്ക് SD കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യാം. അല്ലെങ്കില്‍ SD കാര്‍ഡുള്ള ഡിവൈസ് കണക്ട് ചെയ്യാം.
സ്റ്റെപ്പ് 6 : ഡേറ്റ റിക്കവറി സോഫ്‌റ്റ്‌വെയര്‍ റണ്‍ ചെയ്യലാണ് അടുത്ത ജോലി. ശേഷം ഫയല്‍ റീസ്റ്റോര്‍ ചെയ്യാനായി SD കാര്‍ഡ് സെലക്ട് ചെയ്യുക. ഇപ്പോള്‍ സോഫ്‌റ്റ്‌വെയര്‍, കാര്‍ഡ് സ്‌കാന്‍ ചെയ്യാനുള്ള പ്രവര്‍ത്തനം ആരംഭിയ്‌ക്കും.
സ്റ്റെപ്പ് 7: ലിസ്റ്റില്‍ റിക്കവര്‍ ചെയ്യേണ്ട ഫയലുകള്‍ എല്ലാമുണ്ടെന്ന് ഉറപ്പുവരുത്താനുള്ളതാണ് ഈ ഘട്ടം.
സ്റ്റെപ്പ് 8: റീസ്റ്റോര്‍ ചെയ്യേണ്ട ഫയലുകള്‍ സെലക്ട് ചെയ്‌തോളൂ. ഒന്നിലധികം ഫയലുകള്‍ സെലക്‌്‌ട് ചെയ്യാന്‍ മാക് OSല്‍ Command ബട്ടണും. പിസിയില്‍ Ctrl ബട്ടണും അമര്‍ത്തിക്കൊണ്ട് ഫയല്‍ സെലക്ട്‌് ചെയ്‌താല്‍ മതി.
സ്റ്റെപ്പ് 9 : Next അല്ലെങ്കില്‍ continue അതുമല്ലെങ്കില്‍ Enter അമര്‍ത്തി ഫയല്‍ റിക്കവര്‍ ചെയ്യാം.
സ്റ്റെപ്പ് 10 : ഇനി ഫയലുകള്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയോ അതല്ലെങ്കില്‍ CD അല്ലെങ്കില്‍ DVD യിലേക്ക് ബേണ്‍ ചെയ്യുകയോ ആവാം.