ഒപ്പോയുടെ സെൽഫി മാജിക് ഇന്നു മുതൽ

Updated on 03-Aug-2016
HIGHLIGHTS

17999 രൂപമുതൽ ഒപ്പോയുടെ F1 s

5.5 ഇഞ്ച്LCD മികച്ച ഡിസ്‌പ്ലേ ,4 ജിബിയുടെ മികച്ച റാം ,32 /64ജിബിയുടെ മെമ്മറി സപ്പോർട്ട് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ,3075 mAh ന്റെ ബാറ്ററി എന്നിവയാണ് ഓപ്പോ F1s ന്റെ പ്രധാന സവിശേഷതകൾ .വ്യാഴാഴ്ചമുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തും .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന് പറയുന്നത് 17999 രൂപയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസിലാക്കാം .ഓപ്പോ F 1s Android Lollipop v5.1 ഓ എസിലാണ് പ്രവർത്തിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് അതിന്റെ സെൽഫി ക്യാമറതന്നെയാണ് .

16 മെഗാപിക്സൽ മുൻ ക്യാമറയാണ് ഇതിനെ മികച്ച സവിശേഷതകളിൽ ഒന്നാക്കുന്നത് .16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് . Mediatek MT6750 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .

ഒപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 3 ജിബിയുടെ റാം ,മികച്ച ക്യാമറ ക്വാളിറ്റികൾക്കായി16 മെഗാപിക്സലിന്റെ മുൻ ക്യാമറ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :