157 ടൺ അമൂല്യ ലോഹങ്ങള്‍ നമ്മുടെ സാംസങ്ങ് മോഡലുകളിൽ

Updated on 31-Oct-2017
HIGHLIGHTS

സാംസങ്ങിന്റെ ഈ മോഡലിൽ

 

ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി -ഈ മോഡലിൽ ,വിശ്വസിക്കാൻ പറ്റുന്നില്ല .അതെ നമ്മുടെ സ്വന്തം സാംസങിൽ തന്നെയാണ് .വിപണിയിൽ നിന്നും പിൻവലിച്ച സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഫോണുകളിൽ  നിന്നും കമ്പനി  വേർതിരിച്ചെടുക്കാനൊരുങ്ങുന്നത്  157 ടൺ അമൂല്യ ലോഹങ്ങള്‍. 

അമേരിക്കയിൽ  നിന്നും മാത്രം  1.9 ദശലക്ഷം സ്മാർട്ട്ഫോണുകളെയാണ് കമ്പനി തിരിച്ചു വിളിച്ചത്. ഇവയുടെ റീസൈക്ലിങ് പ്രക്രിയയുടെ ഭാഗമായി സാംസങ്ങ് സ്വീകരിക്കുന്ന  നടപടികളുടെ ഭാഗമായാണ് ഈ  ലോഹശേഖരണം.

റീപ്പർബിഷ് ചെയ്ത  ഗാലക്‌സി നോട്ട് 7 ഫോണുകളുടെ ലോഞ്ചിങ് ഉടനെയുണ്ടാകുമെന്നു കരുതിയിരുന്നുവെങ്കിലും ഈ വാർത്തയിൽ നിന്നും അതിനുള്ള സാധ്യത കുറവാണെന്നാണ് കരുതേണ്ടത്. 

പിൻവലിച്ച സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഫോണുകളിൽ  നിന്നും വേർതിരിച്ചെടുക്കുന്ന  സെമികണ്ടക്ടർ ഉത്പന്നങ്ങളും ക്യാമറകളും മറ്റു ഫോണുകളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തും.

പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനായി സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള ഒരു ശ്രമമായായാണ് സാംസങ്ങിന്റെ ഈ നീക്കത്തെ ചില പരിസ്ഥിതി സംരക്ഷണ സംഘടകൾ വിലയിരുത്തുന്നത്.

ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി എന്നീ ലോഹങ്ങളാണ്  ഗാലക്‌സി നോട്ട് 7 ഫോണുകളിൽ  നിന്നും കമ്പനി  വേർതിരിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :