ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി -ഈ മോഡലിൽ വിശ്വസിക്കാൻ പറ്റുന്നില്ല

Updated on 27-Jul-2017
HIGHLIGHTS

157 ടൺ അമൂല്യ ലോഹങ്ങള്‍ നമ്മുടെ സാംസങ്ങ് മോഡലുകളിൽ

 

ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി -ഈ മോഡലിൽ ,വിശ്വസിക്കാൻ പറ്റുന്നില്ല 

വിപണിയിൽ നിന്നും പിൻവലിച്ച സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഫോണുകളിൽ  നിന്നും കമ്പനി  വേർതിരിച്ചെടുക്കാനൊരുങ്ങുന്നത്  157 ടൺ അമൂല്യ ലോഹങ്ങള്‍. അമേരിക്കയിൽ  നിന്നും മാത്രം  1.9 ദശലക്ഷം സ്മാർട്ട്ഫോണുകളെയാണ് കമ്പനി തിരിച്ചു വിളിച്ചത്. ഇവയുടെ റീസൈക്ലിങ് പ്രക്രിയയുടെ ഭാഗമായി സാംസങ്ങ് സ്വീകരിക്കുന്ന  നടപടികളുടെ ഭാഗമായാണ് ഈ  ലോഹശേഖരണം.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

റീപ്പർബിഷ് ചെയ്ത  ഗാലക്‌സി നോട്ട് 7 ഫോണുകളുടെ ലോഞ്ചിങ് ഉടനെയുണ്ടാകുമെന്നു കരുതിയിരുന്നുവെങ്കിലും ഈ വാർത്തയിൽ നിന്നും അതിനുള്ള സാധ്യത കുറവാണെന്നാണ് കരുതേണ്ടത്. പിൻവലിച്ച സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഫോണുകളിൽ  നിന്നും വേർതിരിച്ചെടുക്കുന്ന  സെമികണ്ടക്ടർ ഉത്പന്നങ്ങളും ക്യാമറകളും മറ്റു ഫോണുകളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തും.

പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനായി സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള ഒരു ശ്രമമായായാണ് സാംസങ്ങിന്റെ ഈ നീക്കത്തെ ചില പരിസ്ഥിതി സംരക്ഷണ സംഘടകൾ വിലയിരുത്തുന്നത്. ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി എന്നീ ലോഹങ്ങളാണ്  ഗാലക്‌സി നോട്ട് 7 ഫോണുകളിൽ  നിന്നും കമ്പനി  വേർതിരിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.

Connect On :