ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി -ഈ മോഡലിൽ വിശ്വസിക്കാൻ പറ്റുന്നില്ല
157 ടൺ അമൂല്യ ലോഹങ്ങള്‍ നമ്മുടെ സാംസങ്ങ് മോഡലുകളിൽ
ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി -ഈ മോഡലിൽ ,വിശ്വസിക്കാൻ പറ്റുന്നില്ല
വിപണിയിൽ നിന്നും പിൻവലിച്ച സാംസങ്ങ് ഗാലക്സി നോട്ട് 7 ഫോണുകളിൽ നിന്നും കമ്പനി വേർതിരിച്ചെടുക്കാനൊരുങ്ങുന്നത് 157 ടൺ അമൂല്യ ലോഹങ്ങള്‍. അമേരിക്കയിൽ നിന്നും മാത്രം 1.9 ദശലക്ഷം സ്മാർട്ട്ഫോണുകളെയാണ് കമ്പനി തിരിച്ചു വിളിച്ചത്. ഇവയുടെ റീസൈക്ലിങ് പ്രക്രിയയുടെ ഭാഗമായി സാംസങ്ങ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ലോഹശേഖരണം.
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
റീപ്പർബിഷ് ചെയ്ത ഗാലക്സി നോട്ട് 7 ഫോണുകളുടെ ലോഞ്ചിങ് ഉടനെയുണ്ടാകുമെന്നു കരുതിയിരുന്നുവെങ്കിലും ഈ വാർത്തയിൽ നിന്നും അതിനുള്ള സാധ്യത കുറവാണെന്നാണ് കരുതേണ്ടത്. പിൻവലിച്ച സാംസങ്ങ് ഗാലക്സി നോട്ട് 7 ഫോണുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സെമികണ്ടക്ടർ ഉത്പന്നങ്ങളും ക്യാമറകളും മറ്റു ഫോണുകളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തും.
പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനായി സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള ഒരു ശ്രമമായായാണ് സാംസങ്ങിന്റെ ഈ നീക്കത്തെ ചില പരിസ്ഥിതി സംരക്ഷണ സംഘടകൾ വിലയിരുത്തുന്നത്. ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി എന്നീ ലോഹങ്ങളാണ് ഗാലക്സി നോട്ട് 7 ഫോണുകളിൽ നിന്നും കമ്പനി വേർതിരിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.