Samsung ആരാധകർക്കായി Galaxy A16 5G ഇന്ത്യയിൽ പുറത്തിറക്കി. മിഡ് റേഞ്ചിൽ പവർഫുൾ പെർഫോമൻസുള്ള സ്മാർട്ഫോണാണിത്. കഴിഞ്ഞയാഴ്ച യൂറോപ്പിൽ അവതരിപ്പിച്ച ഫോണാണിത്.
കുറഞ്ഞ വിലയിൽ മികച്ച ക്യാമറ പെർഫോമൻസുള്ള 5G ഫോണാണിത്. സാംസങ് തങ്ങളുടെ ഫോണുകളുടെ ക്യാമറയിലൂടെയാണ് എപ്പോഴും ശ്രദ്ധ നേടുന്നത്. സാംസങ് ഗാലക്സി A16 5G ആകട്ടെ ഫോട്ടോഗ്രാഫി പ്രേമികളെ നിരാശരാക്കില്ല. കാരണം ഇതൊരു ട്രിപ്പിൾ ക്യാമറ 5G സ്മാർട്ഫോണാണ്.
സാംസങ്ങിന്റെ എക്സിനോസ് പ്രോസസറിന് പകരം മീഡിയാടെക് ചിപ്സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. സാംസങ് ഗാലക്സി എ16 5ജിയുടെ പ്രത്യേകതകൾ നോക്കാം.
ഫോണിന്റെ ഡിസ്പ്ലേയുടെ വലിപ്പം 6.7-ഇഞ്ച് ആണ്. ഇതിന് സ്ക്രീനിൽ FHD+ 90Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രെഷ് റേറ്റും ഫോൺ സ്ക്രീനിനുണ്ട്.
സാംസങ് ഗാലക്സി എ16 ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ നൽകിയിരിക്കുന്നു. ഇതിൽ 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. 50MP മെയിൻ ക്യാമറയാണ് സാംസങ്ങിലുള്ളത്. 5MP അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. ഇതിന് പുറമെ 2MP മാക്രോ സെൻസർ കൂടി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
25W ചാർജിങ് സപ്പോർട്ടോടെയാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 5000mAh ബാറ്ററി നൽകിയിട്ടുണ്ട്. അതുപോലെ ഫോണിന് IP54 റേറ്റിംഗും ഉണ്ട്. One UI 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു.
സാംസങ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഉറപ്പാക്കുന്നു. ഇങ്ങനെ സെക്യൂരിറ്റി അപ്ഡേറ്റുമായി വരുന്ന ആദ്യത്തെ മിഡ്-റേഞ്ച് സാംസങ് ഫോണാണിത്. ഇതിൽ സെക്യൂരിറ്റി ആവശ്യങ്ങൾക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് ഉപയോഗിച്ചിരിക്കുന്നത്.
5G, Dual 4G VoLTE, Wi-Fi 802.11 ac കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. അതുപോലെ ബ്ലൂടൂത്ത് 5.3, GPS + GLONASS ഓപ്ഷനുകളും ലഭ്യമായിരിക്കും.
ബ്ലൂ ബ്ലാക്ക്, ഗോൾഡ്, ലൈറ്റ് ഗ്രീൻ നിറങ്ങളിലാണ് പുതിയ സാംസങ് ഫോണുള്ളത്. സാംസങ് ഗാലക്സി എ16 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭിക്കും. 8GB+ 128GB മോഡലിന് 18,999 രൂപയാകും. 8GB + 256GB മോഡലിന് 21,999 രൂപയും വില വരുന്നു.
Samsung.com, ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യാം. റീട്ടെയിൽ സ്റ്റോറുകളിലും ഗാലക്സി എ16 ലഭ്യമാകും. ഇന്ന് മുതലാണ് ഫോണിന്റെ വിൽപ്പനയും നടക്കുന്നത്.
സാംസങ് ഗാലക്സി എ16 ഫോണിന് ചില ബാങ്ക് ഓഫറുകളുമുണ്ട്. ആക്സിസ്, SBI ക്രെഡിറ്റ് കാർഡുകളിലൂടെ 1,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. സാംസങ് വാലറ്റ് വഴി അഞ്ച് ടാപ്പ് & പേ ഇടപാടുകൾ പൂർത്തിയാക്കുന്നവർക്കും ചില ഇളവുകളുണ്ട്. ഇവർക്ക് 500 രൂപയുടെ വൗച്ചർ നേടാം. 2024 ഡിസംബർ 31 വരെയാണ് ടാപ്പ് & പേ ചെയ്യാവുന്നത്.
Also Read: ആൻഡ്രോയിഡ് പ്രേമികളേ, New OS എത്തി! Android 15 വഴി വരുന്ന അപ്ഡേറ്റും ഫീച്ചറുകളും…