Samsung Galaxy ആരാധകർക്കായി ഇതാ 10,000 രൂപയ്ക്ക് താഴെ പുതിയ ഫോണെത്തി. 7999 രൂപ വില വരുന്ന Samsung Galaxy F05 ആണ് ലോഞ്ച് ചെയ്തത്. ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ ഗാലക്സി ഫോൺ താരമാകും.
കാരണം ഗാലക്സി F05-ൽ 5,000mAh ബാറ്ററിയുണ്ട്. 50-മെഗാപിക്‌സൽ ഡ്യുവൽ പിൻ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ട്വിലൈറ്റ് ബ്ലൂ നിറത്തിലാണ് ഫോൺ പുറത്തിറക്കിയത്. ഫോണിന്റെ വിൽപ്പനയ്ക്കും ഒരുപാട് നാൾ കാത്തിരിക്കേണ്ട. സാംസങ് ഗാലക്സി F05 ഫീച്ചറും വിലയും വിൽപ്പനയും വിശദമായി അറിയാം.
6.7-ഇഞ്ച് HD+ സ്‌ക്രീനാണ് സാംസങ് ഗാലക്സി F05 ഫോണിലുള്ളത്. എഫ് സീരീസിലേക്കുള്ള പുതിയ മോഡലാണിത്. ഫോണിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് നൽകിയിട്ടുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസാണ് ഗാലക്സി ഫോണിലുള്ളത്. ഇതിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിൽ 8MP ഫ്രണ്ട് ക്യാമറമുണ്ട്.
ഒക്ടാ കോർ മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 25W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. USB Type-C പോർട്ട് വഴിയാണ് ചാർജിങ്ങും ഫയൽ ട്രാൻസ്ഫറും നടത്താവുന്നത്. ഫോണിലുള്ളത് 5,000mAh ബാറ്ററിയാണ്. ഇതിൽ ഫേസ് അൺലോക്ക് ഫീച്ചറും സാംസങ് നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 5-ൽ പ്രവർത്തിക്കുന്നു. രണ്ട് OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഇതിൽ ലഭിക്കുന്നു. ഡ്യുവൽ 4G VoLTE സപ്പോർട്ടുള്ള ഫോണാണിത്. Wi-Fi 802.11 ac ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി പിന്തുണയ്ക്കുന്ന ഫോണാണിത്.
Read More: സൂപ്പർ നൈറ്റ് ഫോട്ടോഗ്രാഫി നൽകുന്ന ബജറ്റ് ഫോൺ, Lava Blaze 3 5G ആദ്യ Sale തുടങ്ങി
ഇന്ത്യയിൽ 4GB + 64GB വേരിയന്റാണ് സാംസങ് പുറത്തിറക്കിയത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും. ഇതിന് 7,999 രൂപ വില വരുന്നു.
സെപ്റ്റംബർ 20 മുതൽ സാംസങ് Galaxy F05 വിൽപ്പന ആരംഭിക്കും. സാംസങ് ഇന്ത്യ വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ട് വഴിയും ഓൺലൈൻ പർച്ചേസ് ചെയ്യാം. തെരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ വിൽപ്പനയ്ക്ക് എത്തും.