സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Galaxy J2 2017 എഡിഷൻ.ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 7,390 രൂപയ്ക്ക് അടുത്താണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .ഇതിന്റെ സവിശേഷതകൾ എല്ലാം തന്നെ ആവറേജ് ആണ് .
1 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .4.7 ഇഞ്ചിന്റെ AMOLED QHD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൂടാതെ 540 x 960p റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .
128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAhന്റെ ബാറ്ററി ലൈഫ് ആണ് സാംസങ്ങിന്റെ ഈ പുതിയ 2017 ന്റെ എഡിഷൻ കാഴ്ചവെക്കുന്നത് .
4ജി സ്മാർട്ട് ഫോൺ ആണിത് .പക്ഷെ 7000 രൂപ ബഡ്‌ജെക്ടിൽ ഏകദേശം 3 ജിബിയുടെ റാംമ്മിൽ 13 മെഗാപിക്സൽ ക്യാമെറയോടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു .