ഡ്യൂവൽ പിൻ / മുൻ ക്യാമറയിൽ റെഡ്മി നോട്ട് 6 പ്രൊ പുറത്തിറക്കി ,വില ?

ഡ്യൂവൽ പിൻ / മുൻ  ക്യാമറയിൽ റെഡ്മി നോട്ട് 6 പ്രൊ പുറത്തിറക്കി ,വില ?
HIGHLIGHTS

ഷവോമിയുടെ മറ്റോരു പുതിയ സ്മാർട്ട് ഫോൺ

 

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡൽ .ഇന്ത്യൻ വിപണിയിൽ മികച്ച വാണിയജം ഈ മോഡലുകൾക്ക് ലഭിച്ചിരുന്നു .കൂടാതെ മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ഇതിനു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ നോട്ട് 6 പ്രൊ എന്ന മോഡൽ ചൈന വിപണിയിൽ ഇന്ന് പുറത്തിറക്കി .ഇതിന്റെ വിലവരുന്നത് (THB 6,990 )ഏകദേശം 15700 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്ത മധ്യത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo