New Realme 5G: മിഡ് റേഞ്ചിൽ 50MP Sony LYT-600 ക്യാമറയുമായി പ്ലസ് മോഡലും Samsung ക്യാമറയുമായി ബേസിക് മോഡലുമെത്തി

New Realme 5G: മിഡ് റേഞ്ചിൽ 50MP Sony LYT-600 ക്യാമറയുമായി പ്ലസ് മോഡലും Samsung ക്യാമറയുമായി ബേസിക് മോഡലുമെത്തി
HIGHLIGHTS

Realme 13 5G, Realme 13+ 5G ഫോണുകൾ പുറത്തിറങ്ങി

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾ 17,000 രൂപ റേഞ്ചിലുള്ള ഫോണുകളാണ് അവതരിപ്പിച്ചത്

പ്ലസ് മോഡലിലെ ട്രിപ്പിൾ റിയർ ക്യാമറയ്ക്കും ഫ്രണ്ട് ക്യാമറയ്ക്കും സോണി സെൻസറുണ്ട്

ഇന്ത്യയിൽ ഗെയിമിങ് പ്രേമികൾക്ക് New Realme 5G എത്തി. മിഡ് റേഞ്ച് വിഭാഗത്തിലാണ് റിയൽമി രണ്ട് ഫോണുകൾ പുറത്തിറക്കിയത്. Realme 13 5G, Realme 13+ 5G എന്നിവയാണ് ഫോണുകൾ.

New Realme 5G ഇന്ത്യയിലെത്തി

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾ 17,000 രൂപ റേഞ്ചിലുള്ള ഫോണുകളാണ് അവതരിപ്പിച്ചത്. രണ്ടും സമാനമായ ഡിസൈനിലുള്ള സ്മാർട്ഫോണുകളാണ്. 12GB വരെ റാം ഓപ്ഷനുകളുള്ള സ്മാർട്ഫോണുകളാണ് റിയൽമി ഇന്ത്യയിലെത്തിച്ചത്. ഗെയിമിങ്ങിൽ ഹാങ് ആവാത്ത മിഡ് റേഞ്ചിലെ ബെസ്റ്റ് പെർഫോമൻസ് ഫോണിന്റെ ഫീച്ചറുകളിതാ…

new realme 5g 50mp camera phones realme 13 and realme 13 plus launched

Realme 13 5G സ്പെസിഫിക്കേഷൻ

ആദ്യം ബേസിക് മോഡലിന്റെ സ്പെസിഫിക്കേഷനിൽ നിന്ന് തുടങ്ങാം. 6.72 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് റിയൽമിയ്ക്കുള്ളത്. റിയൽമി 13 5G സ്ക്രീനിന് 120Hz റിഫ്രെഷ് റേറ്റുണ്ട്.

ഫോണിൽ നൽകിയിരിക്കുന്നത് മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രോസസറാണ്. ഇതിൽ ആൻഡ്രോയിഡ് 14 ടിസ്ഥാനമാക്കിയുള്ള Realme UI ആണ് പ്രവർത്തിക്കുന്നത്. ഫോണിനെ കരുത്തുറ്റതാക്കുന്നതിന് 5,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5G സ്മാർട്ഫോണാണ്.

വൃത്താകൃതിയിലുള്ള മൊഡ്യൂളിലാണ് ക്യാമറ നൽകിയിട്ടുള്ളത്. ഫോണിന്റെ പിൻഭാഗത്ത്, 50MP പ്രൈമറി ക്യാമറയുണ്ട്. ഇത് സാംസങ് S5KJNS സെൻസറുള്ള പ്രൈമറി ക്യാമറയാണ്. കൂടാതെ 2MP മോണോക്രോം സെൻസറും ഫോണിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ഫോണിലെ ഫ്രണ്ട് ക്യാമറ 16MP ആണ്.

ഡാർക്ക് പർപ്പിൾ, സ്പീഡ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

റിയൽമി പ്ലസ് മോഡലിന്റെ സ്പെസിഫിക്കേഷൻ

Realme 13 5G സീരീസ് ആരംഭിക്കുന്നത് ₹17,999 മുതലാണ്. പ്രത്യേകിച്ചും, Realme 13 5G 8GB+128GB പതിപ്പിന് ₹17,999-നും 8GB+256GB ഓപ്ഷന് ₹19,999-നും ലഭ്യമാണ്. അതേസമയം, Realme 13+ 5Gയുടെ 8GB+128GB വേരിയൻ്റിന് ₹22,999, 8GB+256GB മോഡലിന് ₹24,999, 12GB+256GB പതിപ്പിന് ₹26,999 എന്നിങ്ങനെയാണ് വില.

Flipkart, Realme-യുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്നും വിവിധ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും സെപ്റ്റംബർ 6 മുതൽ ഉപഭോക്താക്കൾക്ക് ഈ ഉപകരണങ്ങൾ വാങ്ങാം. കൂടാതെ, ഉപകരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ₹1,500 ക്യാഷ്ബാക്ക് ഉൾപ്പെടെ ആകർഷകമായ കിഴിവുകളും Realme വാഗ്ദാനം ചെയ്യുന്നു.

Read More: Deal Alert: എന്ത് MOTOROLA Edge ഫ്യൂഷൻ ഫോണിന്റെ വില വെട്ടിക്കുറച്ചോ! Snapdragon 7s പ്രോസസർ, 5000mAh ബാറ്ററി

റിയൽമി 13 പ്ലസ് സ്പെസിഫിക്കേഷനുകൾ

റിയൽമി 13+ 5G ഫോണിലാവട്ടെ 6.67 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇത് AMOLED ഡിസ്‌പ്ലേയോടെ വരുന്നു. ഫോണിന്റെ സ്ക്രീനിനുള്ളത് 120Hz റിഫ്രെഷ് റേറ്റാണ്.

ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0-ൽ പ്രവർത്തിക്കുന്നു. 5,000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. റിയൽമി 13 പ്ലസ് 80W ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.

വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ സ്മാർട്ഫോണിലുമുള്ളത്. 50MP പ്രൈമറി സെൻസർ, 2MP മോണോക്രോം സെൻസറും ഫോണിലുണ്ട്. Sony LYT-600 സെൻസറാണ് പ്രൈമറി ക്യാമറയിലുള്ളത്. ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറയ്ക്കും ഫ്രണ്ട് ക്യാമറയ്ക്കും സോണി സെൻസറുണ്ട്.

പഞ്ച്-ഹോൾ കട്ട്ഔട്ടിൽ 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ഡാർക്ക് പർപ്പിൾ, സ്പീഡ് ഗ്രീൻ, വിക്ടറി ഗോൾഡ് നിറങ്ങളിൽ സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു.

റിയൽമി 13 വില എത്ര?

new realme 5g 50mp camera phones realme 13 and realme 13 plus launched

റിയൽമി 13 5G സീരീസ് രണ്ട് സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്. 8GB+128GB ഫോണിന് 17,999 രൂപയാകും. 8GB+256GB ഫോണിന്റെ വില 19,999 രൂപയുമാണ്.

റിയൽമി 13+ 5G വില

റിയൽമി 13 പ്ലസ്സിന്റെ വില ആരംഭിക്കുന്നത് 22,999 രൂപയിലാണ്. ഇത് 8GB+128GB കുറഞ്ഞ വേരിയന്റിന്റെ വിലയാണ്. 8GB+256GB മോഡലിന് 24,999 രൂപയാകും. 12GB+256GB മോഡൽ ഫോണിന് 26,999 രൂപയുമാകും.

വിൽപ്പന എന്ന്? എവിടെ?

ഫ്ലിപ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും വിൽപ്പനയുണ്ടാകും. കൂടാതെ റിയൽമി ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും പർച്ചേസ് ചെയ്യാം. സെപ്റ്റംബർ 6 മുതൽ ഫോൺ ലഭ്യമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 1,500 രൂപയുടെ ക്യാഷ്ബാക്ക് വരെ ഓഫറായി ലഭിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo