Motorola Edge 50 Ultra ഇന്ത്യയിൽ ലോഞ്ച് ചെയ്തു. Motorola-യുടെ premium ഫോണാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. Snapdragon ചിപ്‌സെറ്റിലൂടെ ഗംഭീര പെർഫോമൻസ് നൽകുന്ന മുൻനിര സ്മാർട്ഫോണാണിത്. വീഗൻ ലെതർ ഫിനിഷാണ് ഈ മോട്ടോ ഫോണിലുള്ളത്. ഫോറസ്റ്റ് ഗ്രേ, പീച്ച് ഫസ്സ് നിറങ്ങളിൽ ഫോൺ ലഭ്യമായിരിക്കും.
ക്യാമറയിലും ബാറ്ററിയിലുമെല്ലാം ഈ Motorla ഫോൺ ബെസ്റ്റ് എക്സ്പീരിയൻസ് തരുന്നു. OLED ഡിസ്‌പ്ലേയുള്ള പ്രീമിയം ഫോണിൽ 4500 mAh ബാറ്ററിയാണുള്ളത്. 60,000 രൂപയ്ക്ക് താഴെയാണ് ഈ മോട്ടോ പ്രീമിയം ഫോണിന് വിലയാകുന്നത്. ഫോണിൽ മോട്ടറോള ഒരുക്കിയിട്ടുള്ള പ്രധാന ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിൽ OLED ഡിസ്‌പ്ലേയാണ് മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. 144Hz റീഫ്രെഷ് റേറ്റും 2500nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഇതിലുണ്ട്. മോട്ടറോള എഡ്ജ് 50 അൾട്രായുടെ സ്ക്രീനിൽ 1220×2712 പിക്‌സൽ റെസല്യൂഷനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസിൻ്റെ കോട്ടിംഗ് ഉപയോഗിച്ച് ഡിസ്‌പ്ലേ പരിരക്ഷിച്ചിരിക്കുന്നു.
ഫോണിൽ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണുള്ളത്. ഇത് 12 ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
125W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ മോട്ടറോള 50W വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. 10W വയർലെസ് പവർഷെയർ സപ്പോർട്ടുമുള്ള ഫോണാണിത്. 4500mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 50 അൾട്രായിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
IP68 റേറ്റിങ്ങുള്ള ഫോൺ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും. ട്രിപ്പിൾ റിയർ ക്യാമറയാണ് മോട്ടറോള എഡ്ജ് 50 അൾട്രായിലുള്ളത്. 50MP ആണ് മോട്ടറോളയുടെ പ്രൈമറി ക്യാമറ. f/1.6 അപ്പേർച്ചറുള്ള ഫോണാണ് ഇതിലുള്ളത്. 50MP അൾട്രാ വൈഡ് ഓട്ടോഫോക്കസ് ക്യാമറ മോട്ടറോളയിലുണ്ടാകും. f/2.4 അപ്പേർച്ചറുള്ള 64എംപി ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിന് 3X പോർട്രെയിറ്റ് ലെൻസുമുണ്ട്. 50MP അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറയും ഇതിലുണ്ട്. 50MP സെൽഫി ഷൂട്ടറാണ് ഫ്രണ്ട് ക്യാമറ.
മോട്ടറോള എഡ്ജ് 50 അൾട്രായുടെ വില 59,999 രൂപയാണ്. ഫോറസ്റ്റ് ഗ്രേ, പീച്ച് ഫസ്-പാന്റോൺ കളറുകളിലും ഫോൺ വാങ്ങാം. ജൂൺ 24 മുതലായിരിക്കും മോട്ടറോള ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, Motorola.in എന്നിവയിലൂടെ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ വഴി ഫോൺ വാങ്ങാം.
Read More: T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!
ആദ്യ വിൽപ്പനയുടെ ഭാഗമായി മോട്ടറോള പ്രീമിയം ഫോണിന് ആകർഷകമായ ഓഫറുകളുമുണ്ട്. 5,000 രൂപ കിഴിവാണ് മോട്ടോ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ നോ കോസ്റ്റ് ഇഎംഐകളിലൂടെയും ഫോൺ വാങ്ങാവുന്നതാണ്.