September മാസം ലോഞ്ചിന് എത്തുന്ന New Phones പരിചയപ്പെടാം. iPhone 16 ആണ് കൂട്ടത്തിലെ ഏറ്റവും വലിയ ലോഞ്ച്. കൂടാതെ ഷവോമി, മോട്ടറോള, റിയൽമി ബ്രാൻഡുകളിൽ നിന്നെല്ലാം പുതിയ ഫോണുകൾ വരുന്നുണ്ട്.
ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് കുറച്ചുകൂടി കാത്തിരിക്കാമെങ്കിൽ പുതിയ ഫോണുകൾ വാങ്ങാം. അതും ഐഫോൺ 16 പോലുള്ള ഫോണുകളുടെ രാജാവ് ഹൈ-ബജറ്റുകാർക്കായി വരുന്നു. ലോ ബജറ്റിലും മിഡ് റേഞ്ചിലും ഫോണുകൾ ലോഞ്ച് ചെയ്യുന്നുണ്ട്. ഫ്ലിപ്, ഫോൾഡ് ഫോണുകളും സെപ്തംബർ കാത്തിരിക്കുന്ന പ്രീമിയം ഫോണുകളാണ്.
ഫോൺ ലോഞ്ച് സമയത്ത് തന്നെ വാങ്ങിയാൽ ആകർഷകമായ ഓഫറുകൾ ലഭിക്കും. സെപ്തംബർ രണ്ടാം വാരം APPLE EVENT നടക്കുന്നു. ഐഫോണുകളും പുതിയ ഇയർബഡ്സ്, സ്മാർട് വാച്ചുകളും ചടങ്ങിൽ അവതരിപ്പിക്കും. ഷവോമിയുടെ ഫ്ലിപ് ഫോണാണ് ഈ മാസത്തിലെ മറ്റൊരു പ്രധാന ഫോൺ. Xiaomi Mi Mix Flip, വരുമ്പോൾ മോട്ടറോളയും തങ്ങളുടെ ഫ്ലിപ് ഫോൺ പുറത്തിറക്കുന്നുണ്ട്.
സെപ്തംബർ 9-ന് ഐഫോൺ 16 സീരീസുകൾ വിപണിയിലേക്ക് പ്രവേശിക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ ലോഞ്ചിലുണ്ട്. ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നീ ഹൈ- എൻഡ് ഫോണുകളും പുറത്തിറങ്ങുന്നു.
മോട്ടറോള റേസർ 50 എന്ന ഫ്ലിപ് ഫോണും ഈ മാസം പുറത്തിറങ്ങും. 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകുന്നത്. വലിയ സ്‌ക്രീനും മികവുറ്റ ഫീച്ചറും ഈ സ്മാർട്ഫോണിൽ പ്രതീക്ഷിക്കാം.
സെപ്തംബർ രണ്ടാം പകുതിയിൽ Mi Mix Flip പുറത്തിറങ്ങുമെന്നാണ് സൂചന. Snapdragon 8 Gen 3 ചിപ്‌സെറ്റ് ആണ് ഫോണിൽ ഉൾപ്പെടുത്തുക.
ഫ്ലിപ് ഫോൺ മാത്രമല്ല ഫോൾഡ് ഫോൺ ആരാധകർക്കും ഈ മാസം ഗുണം ചെയ്യും. ടെക്നോ ഫാന്റം വി ഫോൾഡ് 2 സെപ്തംബറിലാണ് ലോഞ്ച്. വഴക്കവും അത്യാധുനിക ഡിസൈനും ഈ സ്മാർട്ഫോണിനെ വേറിട്ടതാക്കുന്നു. ഈ മാസം പകുതിയോടെ ഫോൾഡ് ഫോണിന്റെ ലോഞ്ച് പ്രതീക്ഷിക്കാം.
ഇനി ബജറ്റ് ഫോൺ വാങ്ങാനിരിക്കുന്നവർക്കുള്ള ഊഴമാണ്. ഇൻഫിനിക്സ് ഹോട്ട് 50 സീരീസ് എൻട്രി ലെവൽ സെഗ്മെന്റിലേക്ക് ആയിരിക്കും വരുന്നത്.
Read More: Huge Discount Offer: ഈ വർഷത്തെ SAMSUNG ഫ്ലാഗ്ഷിപ്പ് ഫോൺ 20000 രൂപയിലധികം കിഴിവിൽ!
സെപ്തംബർ രണ്ടാം വാരത്തിൽ വിവോയുടെ മിഡ് റേഞ്ച് ഫോണെത്തും. ഇതിന് 5,500mAh ബാറ്ററിയായിരിക്കും നൽകുന്നത്.