New Phones coming in March: നിങ്ങളൊരു പുതിയ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? Samsung, OnePlus, iQOO എന്നിവരെല്ലാം മികച്ച ഫോണുകൾ മാർച്ചിൽ എത്തിക്കുന്നുണ്ട്. ഇവയുടെ മുൻനിര സ്മാർട്ഫോണുകളാണ് വരാനിരിക്കുന്നത്. Redmi, Realme ബ്രാൻഡുകളിൽ നിന്നും മിഡ് റേഞ്ച് ഫോണുകളും ലോഞ്ച് ചെയ്തേക്കും. കാത്തിരിക്കുന്ന Nothing മിഡ് റേഞ്ച് ഫോണുൾപ്പെടെ ഈ ലിസ്റ്റിലുണ്ട്.
2024 മാർച്ചിൽ ലോഞ്ച് ചെയ്യുന്ന പ്രധാന സ്മാർട്ട്‌ഫോണുകൾ ഇവിടെ നൽകുന്നു. ലോ ബജറ്റ് ഫോൺ വാങ്ങാൻ പദ്ധതിയുള്ളവർക്കും മാർച്ച് മാസത്തിലെ ഈ ലോഞ്ചിനായി കാത്തിരിക്കാം. വിവോ, റിയൽമി ബ്രാൻഡുകൾ ഇങ്ങനെയുള്ള ഫോണുകളാണ് പുറത്തിറക്കുന്നത്.
സാംസങ് ഗാലക്സി F15, നതിങ് ഫോൺ 2a, റിയൽമി 12 പ്ലസ് എന്നിവയെല്ലാം ഈ ലിസ്റ്റിലുണ്ട്. കഴിഞ്ഞ മാസം ഐക്യൂ നിയോ 9 പ്രോ, ഹോണർ X9b തുടങ്ങിയ സ്മാർട്ഫോണുകളെല്ലാം വന്നിരുന്നു. ബാഴ്സലോണയിൽ നടന്ന MWC പരിപാടിയിൽ വളച്ചൊടിക്കാവുന്ന ഫോണുകൾ വരെ പുറത്തുവിട്ടു.
മാർച്ചിലും സ്മാർട്ഫോൺ വിപണി നിരാശരാക്കില്ല എന്ന് വേണം കരുതാൻ. ഏതെല്ലാം ഫോണുകളാണ് ലോഞ്ചിന് ഒരുങ്ങുന്നതെന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രിയ ബ്രാൻഡാണ് Samsung. സാംസങ്ങിന്റെ Galaxy F15 5G ഈ മാസം എത്തുന്നു. മാർച്ച് 4ന് ഈ ഫോൺ ലോഞ്ച് ചെയ്യും. 6,000mAh ബാറ്ററിയും സൂപ്പർ AMOLED സ്‌ക്രീനുമാണ് ഇതിനുള്ളത്. ഡൈമൻസിറ്റി 6100+ പ്രൊസസറുള്ള ഫോണിന് 15000 രൂപയ്ക്കും താഴെയായിരിക്കും വില.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 4
25000 രൂപ മുതൽ 30000 വരെ വില വരുന്ന സ്മാർട്ഫോണായിരിക്കും ഇത്. മാർച്ച് 5നായിരിക്കും നതിങ് ഫോൺ 2a ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഉപകരണം ഒരു ഡൈമെൻസിറ്റി 7200 പ്രോ പ്രോസസർ വാഗ്ദാനം ചെയ്യും. ഇതിന് 5,000mAh ബാറ്ററി, 50MP ഡ്യുവൽ പിൻ ക്യാമറയും ഉണ്ടായിരിക്കും.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 5
മാർച്ച് 5ന് പുറത്തിറങ്ങുന്ന സ്മാർട്ഫോണാണ് ലാവ ബ്ലേസ് കർവ്. ഡൈമെൻസിറ്റി 7050 സിപിയു ആയിരിക്കും ഫോണിലുള്ളത്. 16,000 രൂപയ്ക്കും 19,000 രൂപയ്ക്കും താഴെയായിരിക്കും ലാവ ബ്ലേസിന് വിലയാകുന്നത്.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 5
മാർച്ച് 6-ന് പുറത്തിറങ്ങുന്ന സ്മാർട്ഫോണാണ് റിയൽമി 12 പ്ലസ്. AMOLED സ്‌ക്രീനും ഡൈമെൻസിറ്റി 7050 ചിപ്സെറ്റുമാണ് ഫോണിലുണ്ടാകുക. 67W ചാർജിങ്ങും 5,000mAh ബാറ്ററിയും ഫോണിനുണ്ടാകും. 20,000 രൂപയ്ക്ക് താഴെയായിരിക്കും Realme 12+ന് വിലയാകുന്നത്.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 6
ഷവോമിയുടെ പ്രീമിയം ഫോണാണ് ഷവോമി 14. മാർച്ച് 7നാണ് ഈ സ്മാർട്ഫോൺ ലോഞ്ചിന് എത്തുന്നത്. സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഈ ഫോണിലുള്ളത്. 60,000 രൂപയ്ക്ക് മുകളിലായിരിക്കും ഷവോമി 14ന് വില വരുന്നത്.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 7
മാർച്ച് 7 ന് ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്ന മറ്റൊരു ഫോണാണ് വിവോ V30. ഈ സീരീസിൽ സ്റ്റാൻഡേർഡ് വേർഷമിം പ്രോ മോഡലും വരുന്നുണ്ട്. 50MP പ്രൈമറി OIS ZEISS ലെൻസും 50MP സെൽഫി ക്യാമറയുമുള്ള മികവുറ്റ ഫോണാണിത്. ഇത് മിഡ് റേഞ്ച് ബജറ്റിലായിരിക്കും വിപണിയിൽ എത്തുക. ഏകദേശം 30,000-45,000 രൂപയ്ക്ക് ഇടയിലായിരിക്കും വിവോ വി30, വിവോ വി30 പ്രോയ്ക്ക് വിലയാകുക.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 7
ഫെബ്രുവരിയിൽ എത്തിയ ഐക്യൂ നിയോ 9 പ്രോ ഒരുപക്ഷേ നിങ്ങൾക്ക് താങ്ങാവുന്ന വിലയിലുള്ളതല്ല. എന്നാൽ ഏകദേശം ഇതിലെ ഫീച്ചറുകളെല്ലാം വരാനിരിക്കുന്ന ഐക്യൂ Z9 ഫോണിലുണ്ടാകും. മാർച്ച് 12നായിരിക്കും ഐക്യൂ Z9 ലോഞ്ച് ചെയ്യുക. 20,000 മുതൽ 25,000 രൂപയ്ക്ക് താഴെ റേഞ്ചിലുള്ള സ്മാർട്ഫോണായിരിക്കും ഇത്.
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി: മാർച്ച് 12
READ MORE: OnePlus 12R New Version: ഹൈ പെർഫോമൻസുള്ള പുതിയ എഡിഷൻ! മുമ്പത്തേക്കാൾ 10,000 രൂപ വില കൂടുതൽ
ഇതിൽ കൂടുതൽ ഫോണുകളുടെ ലോഞ്ച് പ്രതീക്ഷിക്കാം. കാരണം ചില ബ്രാൻഡുകൾ സർപ്രൈസ് ലോഞ്ചിലൂടെ ഫോൺ പുറത്തിറക്കാറുണ്ട്.