New Oppo 5G പ്രോ മോഡലിന്റെ വിൽപ്പന തുടങ്ങി, ആദ്യ സെയിലിൽ 3500 രൂപ Discount

Updated on 18-Jul-2024
HIGHLIGHTS

Oppo Reno 12 Pro വിൽപ്പന ആരംഭിച്ചു

Xiaomi 14 സിവി ഉൾപ്പെടെയുള്ള ഫോണുകൾക്ക് എതിരാളിയാണ് 12 പ്രോ

36,999 രൂപ മുതലാണ് ഓപ്പോ റെനോ 12 പ്രോയുടെ വില ആരംഭിക്കുന്നത്

ട്രിപ്പിൾ ക്യാമറയുള്ള Oppo Reno 12 Pro വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ വാരമാണ് Oppo Reno സീരീസ് ഫോണുകൾ പുറത്തിറങ്ങിയത്. Oppo Reno 12, 12 Pro 5G എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇതിൽ പ്രോ മോഡൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.

Oppo Reno 12 Pro വിൽപ്പന തുടങ്ങി

ജൂലൈ 18 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിച്ചത്. Xiaomi 14 സിവി ഉൾപ്പെടെയുള്ള ഫോണുകൾക്ക് എതിരാളിയാണ് 12 പ്രോ. സാംസങ് ഗാലക്സി A55, റിയൽമി ജിടി 6ടിയോട് താൽപ്പര്യമില്ലാത്തവർക്കും ഇത് വാങ്ങാം.

Oppo Reno 12 Pro വിൽപ്പന തുടങ്ങി

36,999 രൂപ മുതലാണ് ഓപ്പോ റെനോ 12 പ്രോയുടെ വില ആരംഭിക്കുന്നത്. എന്നാൽ ആദ്യ സെയിലിൽ നിങ്ങൾക്ക് ആകർഷക ഓഫറുകളും ലഭിക്കുന്നു. ആദ്യ വിൽപ്പനയെ കുറിച്ചും റെനോ 12 പ്രോ സ്പെസിഫിക്കേഷനും അറിയാം.

Oppo Reno 12 Pro സ്പെസിഫിക്കേഷൻ

AI ഫീച്ചറുകളും AMOLED ഡിസ്‌പ്ലേയുമുള്ള ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

6.7-ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഓപ്പോ റെനോ 12 പ്രോയ്ക്കുള്ളത്. 1,080×2,412 പിക്സൽ റെസല്യൂഷൻ ഇതിനുണ്ടാകും. ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റുണ്ട്.

Also Read: OnePlus Nord 4 5G: Snapdragon പ്രോസസറും, Sony ക്യാമറയും! Pre Booking-ൽ വമ്പൻ Discount ഓഫറുകളും

ഇത് HDR10+ സപ്പോർട്ട് ചെയ്യുന്നു. 1200nits പീക്ക് ബ്രൈറ്റ്നെസ്സുള്ളതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യും. സ്‌ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്. ഫോൺ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജി ഉപയോഗിക്കുന്നു.

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14.1-ൽ പ്രവർത്തിക്കുന്നു. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300-എനർജി SoC പ്രോസസറാണ് ഫോണിലുള്ളത്.

Oppo Reno 12 Pro വിൽപ്പന തുടങ്ങി

ഇതിൽ ഓപ്പോ ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിട്ടുള്ളത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയിൽ സോണി LYT600 സെൻസറുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള ഫോണാണ്. 8 മെഗാപിക്‌സൽ സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. 50 മെഗാപിക്‌സൽ S5KJN5 ആണ് മറ്റൊരു ഫീച്ചർ. ഫോണിൽ 50 മെഗാപിക്സൽ സാംസങ് S5KJN5 ഫ്രെണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

80W SuperVOOC ചാർജിങ്ങിനെ ഓപ്പോ റെനോ 12 പ്രോ പിന്തുണയ്ക്കുന്നു. ഇതിന് IP65-റേറ്റിങ്ങുള്ളതിനാൽ വാട്ടർ, പൊടി പ്രതിരോധിക്കും. സ്‌പേസ് ബ്രൗൺ, സൺസെറ്റ് ഗോൾഡ് ഷേഡുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.

വില എത്ര?

പ്രോ മോഡലിന്റെ 12GB+256GB വേരിയന്റിന് 36,999 രൂപയാണ് വില. 12GB+ 512GB സ്റ്റോറേജ് മോഡലിന് 40,999 രൂപയാകും.

വിൽപ്പനയും ഓഫറും

ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ വെബ്സൈറ്റ് വഴി ഓൺലൈൻ പർച്ചേസ് ചെയ്യാം. കൂടാതെ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇന്ന് മുതൽ ഓപ്പോ ലഭ്യമാണ്. ഒഫിഷ്യൽ ഫ്ലിപ്കാർട്ട് ലിങ്ക്.

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്കുകൾക്ക് ഓഫറുണ്ട്. ഐസിഐസിഐ, വൺ കാർഡ്, കൊട്ടക് ബാങ്ക് ഇടപാടുകൾക്കും ഓഫർ ലഭിക്കുന്നതാണ്. 3500 രൂപയാണ് ഇവയിലൂടെ നേടാവുന്നത്. ഒമ്പത് മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഓപ്പോ തരുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :