16 മെഗാപിക്സൽ പിൻ ക്യാമറയും ,16 മെഗാപിക്സൽ മുൻ ക്യാമറയിലും പുതിയ ഓപ്പോ
ഒപ്പോയുടെ ഏറ്റവും പുതിയ മോഡലാണ് R9S.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080 x 1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Qualcomm MSM8953 Snapdragon 625 പ്രൊസസർ ,ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
ഇതിന്റെ ഏറ്റവും മികച്ച സവിശേഷത എന്നുപറയുന്നത് ഇതിന്റെ ക്യാമറകളാണ് .16 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് . 3010 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .