New Oppo Phone: ഫാഷൻ പ്രേമികൾക്കായി മിനുങ്ങിയെത്തി Oppo Reno 12 Pro 5G! മനീഷ് മൽഹോത്ര എഡിഷന്റെ പ്രത്യേകതയും വിൽപ്പനയും

Updated on 27-Sep-2024
HIGHLIGHTS

Oppo Reno 12 Pro 5G മൽഹോത്ര ലിമിറ്റഡ് എഡിഷനാണ് പുതിയതായി വിപണിയിലെത്തിയത്

ബ്ലാക്ക് ബാക്കഗ്രൌണ്ടിൽ ഗോൾഡ് ഡിസൈനിലുള്ള സ്മാർട്ഫോണാണിത്

ഈ ഫാഷൻ എഡിഷന്റെ വില 36,999 രൂപയാണ്

ഫാഷൻ പ്രേമികൾക്കും ടെക് പ്രേമികൾക്കുമായി New Oppo ഫോൺ. മിഡ് റേഞ്ച് സെഗ്മെന്റിലേക്കാണ് Oppo Reno 12 Pro 5G പുറത്തിറക്കിയത്. ഓപ്പോ റെനോ 12 പ്രോ മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷനാണ് പുതിയതായി വിപണിയിലെത്തിയത്.

പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയുടെ വേൾഡ് കളക്ഷനിൽ നിന്നാണ് പുതിയ ഫോണെത്തിയത്. ബ്ലാക്ക് ബാക്കഗ്രൌണ്ടിൽ ഗോൾഡ് ഡിസൈനിലുള്ള സ്മാർട്ഫോണാണിത്. മുഗൾ കലയുടെ പുഷ്പ രൂപങ്ങളും രാജസ്ഥാൻ, ഉത്തർപ്രദേശ് എംബ്രോയിഡറി ടെക്നിക്കുകളും ഇതിലുണ്ട്.

Oppo Reno12 Pro 5G ഫീച്ചറുകൾ

മനീഷ് മൽഹോത്ര എഡിഷൻ സ്റ്റാൻഡേർഡ് ഡിസൈനിൽ മാത്രമല്ല പ്രത്യേകതയുള്ളത്. 6.7-ഇഞ്ച് FHD+ AMOLED ക്വാഡ് കർവ്ഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. ഈ ഓപ്പോ ഫോണിൽ 120Hz ഡൈനാമിക് റിഫ്രെഷ് റേറ്റുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഫോണിന്റെ സ്ക്രീനിനുണ്ട്.

ഓപ്പോ റെനോ 12 പ്രോയിൽ 50MP മെയിൻ ക്യാമറയാണുള്ളത്. ഇതിലെ മെയിൻ ക്യാമറയിൽ സോണി LYT600 സെൻസറുണ്ട്. OIS സപ്പോർട്ടും ഈ സ്മാർട്ഫോണിലെ ക്യാമറയ്ക്കുണ്ട്. ഫോണിൽ 50MP ടെലിഫോട്ടോ ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇതിൽ സാംസങ് S5KJN5 സെൻസറാണ് ഈ ടെലിഫോട്ടോ ക്യാമറയിലുള്ളത്. ഫോണിൽ 8 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. 50MP JN5 സെൻസറാണ് ഈ സ്മാർട്ഫോണിലുള്ളത്.

5000mAh ആണ് ഓപ്പോ റെനോ 12 പ്രോയിലെ ബാറ്ററി. 80W SUPERVOOCTM ചാർജിങ് ഇതിലുണ്ട്. കളർOS 14.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ.

മീഡിയാടെക് ഡൈമൻസിറ്റി 7300 ആണ് ഫോണിലെ പ്രോസസർ. ഡ്യുവൽ സിം സപ്പോർട്ട് ഈ ഓപ്പോ ഫോണിലുണ്ട്. ഇതിൽ ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഫീച്ചറുണ്ട്. ഓപ്പോ റെനോ 12 പ്രോയിലെ എടുത്തുപറയേണ്ട ഫീച്ചർ AI സപ്പോർട്ടാണ്. എഐ എറേസർ 2.0, എഐ ക്ലിയർ ഫേസ് ഫീച്ചറുകളും ഇതിലുണ്ട്.

Read More: Amazon Great Indian Festival: OnePlus മിഡ്റേഞ്ച് ആരാധകർക്ക് സുവർണാവസരം

Oppo Reno12 Pro 5G വില

മൽഹോത്ര എഡിഷൻ ഒരു ലിമിറ്റഡ് എഡിഷനായാണ് പുറത്തിറക്കിയത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്. ഈ ഫാഷൻ എഡിഷന്റെ വില 36,999 രൂപയാണ്. ഓപ്പോ ഇ-സ്റ്റോറിലും മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഫ്ലിപ്കാർട്ട് വഴിയും ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം. മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷന്റെ പ്രീ-ഓർഡറും ആരംഭിച്ചു കഴിഞ്ഞു. ഫോണിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 3-ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :