16 എംപി ക്യാമെറയിൽ ഓപ്പോ F3 Lite,വില 14999 ?

Updated on 24-Oct-2017
HIGHLIGHTS

പുതിയ ഓപ്പോ എത്തുന്നു

 

ഒപ്പോയുടെ മറ്റൊരു സ്മാർട്ട് മോഡൽകൂടി വിപണിയിൽ എത്തിയിരിക്കുന്നു .ഓപ്പോ F3 ലൈറ്റ് എന്ന മോഡലാണ് ചൈന വിപണിയിൽ എത്തിയിരിക്കുന്നത് . പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .5.2ഇഞ്ചിന്റെ HD 2.5D കർവ്ഡ് ഡിസ്‌പ്ലേയാണുള്ളത് .

1.4GHz Octa-core Qualcomm Snapdragon 435 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .കൂടാതെ 256 ജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Gorilla Glass 4ന്റെ പ്രൊട്ടക്ഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഒപ്പോയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷത അതിന്റെ ക്യാമെറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4G കണക്ടിവിറ്റി 3.5mm എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .2900mAH ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം Rs 15,600 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .ഉടൻതന്നെ ഇത് ഇന്ത്യൻ വിപണികളിൽ എത്തുന്നതാണ് .147 ഗ്രാം ഭാരമാണ് ഒപ്പോയുടെ ഈ പുതിയ മോഡലിനുള്ളത് .

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകൾ

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :