F സീരീസിൽ Oppo F27 5G എന്ന പുതിയ ഫോണെത്തി. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. മിഡ് റേഞ്ച് വിഭാഗത്തിൽ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണാണിത്.
22,999 രൂപയിലാണ് സ്മാർട്ഫോണിന്റെ വില ആരംഭിക്കുന്നത്. ഈയിടെ മിക്ക ഫോണുകളിലും കാണാവുന്ന റൗണ്ട് ക്യാമറ ഡിസൈൻ ഇതിലുണ്ട്. 50MP മെയിൻ ക്യാമറയുള്ള ഫോണാണ് ഓപ്പോ F27. ഇതിന്റെ സെൽഫി ക്യാമറയ്ക്ക് സോണി IMX615 സെൻസർ നൽകിയിരിക്കുന്നു.
നതിങ് ഫോൺ 2a, സാംസങ് ഗാലക്സി M35 5G എന്നിവയ്ക്ക് പോരാളി ആയിരിക്കും ഇത്. വൺപ്ലസ് നോർഡ് CE 4 Lite സ്മാർട്ഫോണിനോടും ഓപ്പോ മത്സരിക്കും. ഫോണിന്റെ വിൽപ്പനയും സ്പെസിഫിക്കേഷനുകളും നോക്കാം.
6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫോൺ ഡിസ്പ്ലേയ്ക്ക് 1080 x 2400 റെസല്യൂഷനാണ് വരുന്നത്. 120Hz റിഫ്രെഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും സ്ക്രീനിനുണ്ട്. ഇത് AGC-DT സ്റ്റാർ 2 ഗ്ലാസ് പ്രൊട്ടക്ഷനുള്ള സ്ക്രീനാണ്.
മീഡിയാടെക് ഡൈമൻസിറ്റി 6300 SoC ആണ് ഫോണിലെ പ്രോസസർ. ഇത് മാലി G57 MP2 GPU-മായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14 ആണ് ഫോണിലുള്ളത്.
ഫോണിൽ 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50D മെയിൻ ക്യാമറയുണ്ട്. ഈ പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പർച്ചർ ഉണ്ട്. 2-മെഗാപിക്സൽ ഓമ്‌നിവിഷൻ OV02B1B പോർട്രെയിറ്റ് ക്യാമറയും ഫോണിലുണ്ട്. 32 മെഗാപിക്സൽ സോണി IMX615 സെൻസർ ഫോണിന്റെ ഫ്രണ്ട് ക്യാമറയാണ്.
45W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 5,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മിഡ് റേഞ്ച് സ്മാർട്ഫോണിൽ ആർമർ ബോഡിയാണ് നൽകിയിട്ടുള്ളത്. IP64 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്.
5ജി, ഡ്യുവൽ സിം സപ്പോർട്ട് പിന്തുണയ്ക്കുന്ന ഫോണാണിത്. വൈഫൈ 5, ബ്ലൂടൂത്ത് 5.3 എന്നിവയെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങാണ് ഫോണിലുള്ളത്.
ഓപ്പോ F27 5G രണ്ട് വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തത്. രണ്ട് ഫോണുകൾക്കും 8GB റാമുണ്ട്. 8GB+128GB, 8GB+256GB സ്റ്റോറേജുകളാണ് സ്മാർട്ഫോണിനുള്ളത്. 128ജിബി ഫോണിന് 22,999 രൂപയാകുന്നു. ഫോണിന്റെ ടോപ്പ് വേരിയന്റിന് 24,999 രൂപ വില വരുന്നു.
എമറാൾഡ് ഗ്രീൻ, ആംബർ ഓറഞ്ച് കളറുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിന് ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, വൺകാർഡ് ബാങ്ക് ഓഫറുകൾ ഫോണിനുണ്ടാകും. എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ കാർഡുകളിലൂടെയും കിഴിവ് ലഭിക്കുന്നതാണ്.
ഇങ്ങനെ നിങ്ങൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് നേടാം. അതായത് 2500 രൂപ വരെയായിരിക്കും ഇതിലെ ഡിസ്കൌണ്ട്. ഓപ്പോ 5G ഇതിനകം വിൽപ്പനയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.
Read More: Price Cut: 50MP AI ക്യാമറയുള്ള Realme 5G, 1500 രൂപ കൂപ്പൺ Discount-ൽ വാങ്ങാം
ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ടിലൂടെയും ഓപ്പോ ഇന്ത്യ വെബ്സൈറ്റിലൂടെയുമാണ്. ആമസോണിലും ഓപ്പോ F27 വിൽപ്പനയ്ക്ക് ലഭ്യമാണ്. രാജ്യത്തെ ഓപ്പോ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.