Oppo F Series-ൽ ഇനി പുതിയൊരു അവതാരം കൂടി. മിഡ് റേഞ്ച് ബജറ്റിൽ പുതിയ ഓപ്പോ ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. Oppo F27 Pro Plus 5G ജൂൺ 13 ന് വിപണിയിലെത്തും. മികച്ച ഫോട്ടോഗ്രാഫി, പവർഫുൾ ഫീച്ചറുകളുള്ള ഫോണാണ് വരാനിരിക്കുന്നത്.
Oppo F27 Pro Plus 5G രണ്ട് ദിവസത്തിനകം ഇന്ത്യയിലും എത്തുകയാണ്. ഫോണിന്റെ സ്‌പെസിഫിക്കേഷനെ കുറിച്ചും, ഡിസൈനെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നുണ്ട്. ഫോണിന് ഏകദേശം എത്ര വിലയാകുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
120Hz റീഫ്രെഷ് റേറ്റാണ് ഈ ഫോണിന്റെ സ്ക്രീനിന് ഉണ്ടാകുക. ഇതിന് 950 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ടാകുമെന്നും പറയുന്നു. 6.7-ഇഞ്ച് FHD പ്ലസ് AMOLED ഡിസ്പ്ലേയുള്ള ഫോണായിരിക്കും വരുന്നത്. ഇതിന് കർവ്ഡ് ഡിസ്പ്ലേയുമുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണായിരിക്കും ഇത്.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റായിരിക്കും ഓപ്പോ അവതരിപ്പിക്കുന്നത്. ഇതിൽ ഫോട്ടോഗ്രാഫി പ്രേമികൾക്കായി 64MP പ്രൈമറി ലെൻസ് നൽകും. കൂടാതെ 2 മെഗാപിക്സലിന്റെ പോർട്രെയിറ്റ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഓപ്പോ F27 പ്രോ പ്ലസ്സിൽ 8MP സെൽഫി ക്യാമറയുണ്ടാകുമെന്നാണ് സൂചന. ഫോണിലെ പ്രോസസർ മീഡിയാടെക് ഡൈമൻസിറ്റി 7050 SoC ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് എഫ് സീരീസ് ഫോണിലുണ്ടാകുക. 67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. 5,000 mAh-ന്റെ വലിയ ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തുക.
ഡസ്ക് പിങ്ക്, മിഡ്നൈറ്റ് നേവി എന്നീ ആകർഷക നിറങ്ങളിലായിരിക്കും ഫോൺ വരുന്നത്. ഇതിന്റെ ഡിസൈൻ ഓപ്പോ A3 പ്രോയുമായി സാമ്യമുള്ളതായിരിക്കും. വെഗൻ ലെതർ കവറും നടുവിലൂടെ ലംബമായ സ്ട്രിപ്പും ഉണ്ടായിരിക്കും. ഫോണിന്റെ വോളിയം റോക്കറും പവർ ബട്ടണും വലതുവശത്ത് ആയിരിക്കും. വളഞ്ഞ ഡിസ്‌പ്ലേയിൽ മെലിഞ്ഞ ബെസലുകളും ചേർക്കുമെന്നാണ് സൂചന. സെൽഫി ക്യാമറയുടെ മുകളിൽ ഓപ്പോ ഹോൾ-പഞ്ച് കട്ട്ഔട്ടും ചേർക്കും.
Read More: Best Offer Today: 40000 രൂപ വെട്ടിക്കുറച്ച് Samsung ഫ്ലാഗ്ഷിപ്പ് ഫോൺ വിൽപ്പന
ലഭിക്കുന്ന വിവരം അനുസരിച്ച് 2 വേരിയന്റുകളിലായിരിക്കും ഓപ്പോ എത്തുന്നത്. 8GB+128GB സ്റ്റോറേജുള്ള ഫോൺ ഇതിലുണ്ടാകും. 8GB+256GB സ്റ്റോറേജുള്ള മറ്റൊരു ഫോണും പുറത്തിറക്കും. എന്നാൽ ലോഞ്ചിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ. ചൈനയിൽ ഫോണിന് 1999 യുവാനാണ് വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 23,000 രൂപയെന്ന് പറയാം. 256ജിബി സ്റ്റോറേജിന് പ്രതീക്ഷിക്കുന്ന വിലയാണിത്. 128GB വേരിയന്റിന് ഇതിലും വില കുറവായിരിക്കും.