കാത്തിരിപ്പിനു വിട ,നമ്മുടെ നോക്കിയ വിപണിയിൽ

കാത്തിരിപ്പിനു വിട ,നമ്മുടെ നോക്കിയ വിപണിയിൽ
HIGHLIGHTS

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആൻഡ്രോയിഡ് Nougat ൽ

അങ്ങനെ അവസാനം നമ്മുടെ സ്വന്തം നോക്കിയാ തിരിച്ചെത്തുന്നു .നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയാ 6 ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Qualcomm Snapdragon 430 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ആൻഡ്രോയിഡ് Nougat ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

16,700 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഇപ്പോൾ ചൈന വിപണിയിൽ ആണ് പുറത്തിറക്കിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നു .

നോക്കിയായുടെ E1 പുറത്തിറങ്ങുന്നത് 5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് . 720 x 1280പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

സ്നാപ്ഡ്രാഗൺ 425 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo