digit zero1 awards

1 മാസത്തെ ബാറ്ററി ബാക്കപ്പുംമായി “നോക്കിയ”

1 മാസത്തെ ബാറ്ററി ബാക്കപ്പുംമായി “നോക്കിയ”
HIGHLIGHTS

ചെറിയ ബഡ്‌ജെക്ടിൽ നോക്കിയ

 

നോക്കിയയുടെ മികച്ച ബാറ്ററി ബാക്കപ്പുള്ള ഫീച്ചർ ഫോണുകൾ തിരികെയെത്തുന്നു. നേരത്തെ വിപണിയിലെത്തിയ  നോക്കിയ 105 ,  നോക്കിയ 130 എന്നീ ഫോണുകളാണ്  വീണ്ടും വിപണിയിലേക്കെത്തുന്നത്. ഒരു മാസം വരെ നീണ്ടുനിൽക്കുന്ന  ബാറ്ററിയുമായെത്തുന്ന ഈ ഫോണുകൾ ഫീച്ചർ ഫോൺ വിപണിയെ സജീവമാക്കുമെന്നതിൽ സംശയമില്ല. 

നോക്കിയ  3310 തിരികെയെത്തിച്ചു കൊണ്ട് ഗൃഹാതുരത്വത്തെ മുതലാക്കാനെത്തിയ നോക്കിയ 2013 ൽ പുറത്തിറക്കിയ നോക്കിയ 105 യെയും തിരികെയെത്തിക്കുന്നത് വിപണിയിലെ തന്ത്രങ്ങൾ രസകരമാകുന്നതിന്റെ മറ്റൊരു തെളിവാണ്. 

1.8 ഇഞ്ച് ഡിസ്‌പ്ലെ, 4 MB റാം , 4 MB റോം  എന്നിവയ്‌ക്കൊപ്പമാണ് നോക്കിയ 105  തിരികെയെത്തുന്നത് 800 എംഎ എച്ച് ബാറ്ററി കരുത്ത് പകരുന്ന ഈ ഫോൺ സിംഗിൾ സിം, ഇരട്ട സിം മോഡലുകളിൽ വാങ്ങാനാകും. 

നോക്കിയ  സീരീസ്‌ 30+ പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവർത്തിക്കുന്നത് നോക്കിയ 105 നു സമാനമായ റാമും ഡിസ്‌പ്ലെയുമുള്ള  നോക്കിയ 130; 8 എംബി ആന്തരിക സംഭരണശേഷി, 1020 എംഎ എച്ച് ബാറ്ററി എന്നിവയോടൊപ്പമാണെത്തുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo