ഓൺലൈൻ ഷോപ്പിംഗ് വെബ് ആയ ഫ്ലിപ്പ് കാർട്ടിൽ ന്യൂ ഇയർ മുതൽ ?
മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മോട്ടോ എം ഉടൻ വിപണിയിൽ എത്തുന്നു .അടുത്ത വർഷം ആദ്യത്തോടെയാണ് ഇത് വിപണിയിൽ എത്തുക .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില ഏകദേശം 17,999 രൂപയ്ക്ക് അടുത്ത് വരുമെന്നാണ് സൂചനകൾ .
മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണുള്ളത് .അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് ഈ പുതിയ മോഡലായ മോട്ടോ M വിപണിയിൽ എത്തിക്കുന്നത് .
അതോടൊപ്പം തന്നെ മോട്ടോയുടെ മറ്റു സ്മാർട്ട് ഫോണുകളുടെ വിലയിൽ ഇളവും വരുത്തിയിട്ടുണ്ട് .ഫ്ലിപ്പ്കാർട്ടിന്റെ ഇന്നത്തെ പരസ്യം തന്നെ ഇങ്ങനെയായിരുന്നു "It's Metallic. It's Marvelous. And it could be yours very soon. Coming soon on Flipkart! #SomethingMagnificent."
ഏതായാലും സ്മാർട്ട് ഫോൺ ഇപ്പോൾ വാങ്ങിക്കാൻ ഉദശിക്കുന്നവർ കുറച്ചു ഒന്ന് കാത്തിരിക്കുക .മോട്ടോയുടെ ഈ പുതിയ മോഡൽ കൂടി ഒന്ന് വിപണിയിൽ എത്തിക്കോട്ട് .