5 ഇഞ്ചിന്റെ ,5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പുതിയ മോട്ടോ
മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ഉടൻതന്നെ വിപണിയിൽ എത്തുന്നു .മോട്ടോ ജി 5 കൂടാതെ ജി 5 പ്ലസ് എന്നി രണ്ടു മോഡലുകൾ ആണ് 2017 ന്റെ വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5/ 5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണുള്ളത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,4 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
സ്നാപ്ഡ്രാഗൺ 625 പ്രൊസസർ ,ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല .