New Motorola 5G: 20000 രൂപയ്ക്ക് താഴെ, Snapdragon പ്രോസസറുമായി Moto ഫോൺ ഇന്നെത്തും

New Motorola 5G: 20000 രൂപയ്ക്ക് താഴെ, Snapdragon പ്രോസസറുമായി Moto ഫോൺ ഇന്നെത്തും
HIGHLIGHTS

മോട്ടോ G84-ന്റെ പിൻഗാമിയാണ് Moto G85 5G

മിഡ് റേഞ്ച് ബജറ്റുകാർക്ക് മികച്ച പ്രോസസറാണ് അവതരിപ്പിക്കുന്നത്

50MP ക്യാമറയും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ ഫോണിലുണ്ടാകും

20,000 രൂപയ്ക്ക് താഴെ New Motorola 5G ഇന്ന് വിപണിയിലേക്ക്. മോട്ടറോള കമ്പനിയുടെ Moto G85 5G ജൂലൈ 10-ന് ലോഞ്ച് ചെയ്യും. മിഡ് റേഞ്ച് ബജറ്റുകാർക്ക് മികച്ച പ്രോസസർ ഫോണാണ് കമ്പനി അവതരിപ്പിക്കുന്നത്.

Moto G85 5G ലോഞ്ച്

മോട്ടോ G84-ന്റെ പിൻഗാമിയാണ് Moto G85 5G. ഫോണിൽ മോട്ടറോള Snapdragon പ്രോസസറായിരിക്കും ഉൾപ്പെടുത്തുന്നത്. 50MP ക്യാമറയും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ ഫോണിലുണ്ടാകും. ഇന്ന് ലോഞ്ച് ചെയ്യുന്ന മോട്ടോ G85 എന്തെല്ലാം ഫീച്ചറുകളോടെയാണ് വിപണിയിൽ എത്തുന്നതെന്ന് നോക്കാം.

Motorola Moto g85 5g
മോട്ടോ G85 5G

Moto G85 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

FHD+ റെസല്യൂഷനോട് കൂടിയ മോട്ടറോള ഫോണാണ് പുറത്തിറങ്ങുന്നത്. ഇതിന്റെ സ്ക്രീനിന് 6.67-ഇഞ്ച് pOLED സ്‌ക്രീനുണ്ടായിരിക്കും. 120Hz റീഫ്രെഷ് റേറ്റും 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്. ഈ സ്മാർട്ഫോണിൽ 100 ശതമാനം DCI-P3 കളർ കവറേജുണ്ടാകും. 10-ബിറ്റ് കളർ സപ്പോർട്ട്, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയേക്കും.

മുൻഗാമിയേക്കാൾ നിരവധി നൂതന ഫീച്ചറുകൾ മോട്ടറോള ഉൾപ്പെടുത്തിയേക്കും. കാരണം മോട്ടോ G84-ന് ചെറിയ ഡിസ്പ്ലേയായിരുന്നു ഉണ്ടായിരുന്നത്. സ്ക്രീനിന് ഗോറില്ല ഗ്ലാസ് ഷീൽഡും ഇത്രയും ബ്രൈറ്റ്നെസ്സും നൽകിയിരുന്നില്ല.

അഡ്രിനോ 619 ജിപിയുവുള്ള ചിപ്സെറ്റാണ് ഈ മിഡ് റേഞ്ച് ഫോണിലുണ്ടാകുക. സ്നാപ്ഡ്രാഗൺ 6s Gen 3 SoC ആയിരിക്കും ഫോണിലെ പ്രോസസർ. സ്നാപ്ഡ്രാഗൺ 695-നേക്കാൾ വേഗതയുള്ള പ്രോസസറാണിത്.

OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് മോട്ടറോളയിലുള്ളത്. Sony LYT-600 സെൻസറായിരിക്കും ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. ഫോണിൽ 32MP ഫ്രണ്ട് ക്യാമറ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള My UX ആയിരിക്കും സോഫ്റ്റ് വെയർ. ഇതിൽ 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 33W ടർബോചാർജിങ്ങും ഇതിലുണ്ടാകും.

Read More: ആരാണ് കേമൻ! Motorola Flip ആണോ Samsung Flip Phone ആണോ ബെസ്റ്റ്| TECH NEWS

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണാണിത്. IP52 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.

ലോഞ്ചും വിൽപ്പനയും

മോട്ടോ G85 5G ജൂലൈ 10-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച്. ഇതിന് ശേഷം ഫോൺ ഫ്ലിപ്കാർട്ട് വഴി പർച്ചേസിന് എത്തും. മോട്ടറോള ഇന്ത്യയുടെ വെബ്‌സൈറ്റിലും വിവിധ ഓഫ്‌ലൈൻ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo