5.7 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ മെയ്‌സുവിന്റെ പ്രൊ 6 പ്ലസ് വിപണിയിൽ
മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡൽ പ്രൊ 6 പ്ലസ് വിപണിയിൽ എത്തുന്നു .5.7 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1,440 x 2,560 qhd റെസലൂഷൻ ആണ് ഇതിനുള്ളത് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .12 മെഗാപിക്സലിന്റെ Sony IMX386 പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിനുള്ളത് .
ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 480 ഡോളർ വരെ വരും എന്നാണ് സൂചനകൾ .ഡിസംബർ അവസാനത്തോടുകൂടി ഇത് വിപണിയിൽ എത്തുന്നു . 3,400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .