8990 രൂപയ്ക്ക് മെയ്‌സുവിന്റെ M5 നോട്ട് ഏറുന്നു

Updated on 19-Dec-2016
HIGHLIGHTS

4000mAh ന്റെ ബാറ്ററി ലൈഫിൽ പുതിയ മെയ്‌സു

മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡലായ നോട്ട് M5 വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഈ പുതിയ നോട്ട് എത്തിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

രണ്ടു മോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .3 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,4 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് ഇത് പുറത്തിറങ്ങുന്നത് .

13 മെഗാപിക്സലിന്റെ പിന് ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിനു ഏകദേശം 8,990 രൂപയും ,4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിനു വിപണിയിൽ ഏകദേശം 14,990 രൂപയും ആണ് വില 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :