LG യുടെ ഒരു ഫോൺ കൂടി വിപണിയിൽ വരുന്നു .എൽജി ജി ഫ്ളക്സ് 3 എന്ന സ്മാർട്ട് ഫോൺ ആണു ഇന്ത്യൻ വിപണികാത്തിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 820 ലാണ് ഇത് പ്രവർത്തിക്കുന്നത് . റാം 4GB , പ്ലസ് ( മൈക്രോ കാർഡ് വഴി വികസിപ്പിക്കാവുന്ന) സംഭരണം 32GB ആണ് ഇതിന്റെ പ്രധാന സവിശേഷത .3500 mAh മികവുറ്റ ബാറ്ററിയാണ് ഇതിനു നല്ക്കിയിരിക്കുന്നത് .ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ച് പറഞ്ഞാൽ 20മ മെഗപിക്സെൽ പിൻ ക്യാമറയും ,8 മെഗപിക്സൽ മുൻ ക്യാമറയും ആണ് ഇതിനു നല്കിയിരിക്കുന്നത് .2016 പകുതിയോടെ ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ .
കഴിഞ്ഞ വർഷമാണ് LG യുടെ ജി ഫ്ളക്സ് 2 വിപണിയിൽ എത്തിയത് .5.5 ഇഞ്ച് പിഒലെഡ് ഡിസ്‌പ്ലേ സ്‌ക്രീനാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം.കോർണിങ് ഗ്ലാസ് 3 യുടെ മേലെ രാസപ്രയോഗം നടത്തി പ്രത്യേകം നിർമിച്ചെടുത്ത ഡ്യുറഗാർഡ് ഗ്ലാസ് കൊണ്ടാണ് സ്‌ക്രീൻ നിർമിച്ചിരിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 810 ഒക്റ്റാകോർ പ്രൊസസറിന് പുറമേ അഡ്രിനോ 430 ജിപിയും രണ്ട് ജിബി റാം 16 ജിബി ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണ് ഈ ഫോണിന്റെ ഹാർഡ്‌വേർ വിശദാംശങ്ങള്‍. 128 ജിബി വരെയുള്ള മെമ്മറി കാർഡില്‍ ഇത് പ്രവർത്തിപ്പിക്കാനാകും. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെർഷനില്‍ പ്രവർത്തിക്കുന്ന ജി ഫ്‌ളക്‌സ് 2 സിംഗിള്‍ സിം മോഡലാണ്.4ജി കണക്റ്റിവിറ്റി, 3000 എംഎഎച്ചിന്റെ നോണ്‍ റിമൂവബിൾ ബാറ്ററിയിൽ 40 മിനിട്ടിനുളളിൽ 50 ശതമാനം ചാർജ് കയറുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനവും ഉൾപ്പെട്ടതാണ്.13 മെഗാപിക്‌സൽ പിന്‍ക്യാമറയും 2.1 മെഗാപിക്‌സല്‍ മുൻ ക്യാമറയുമാണുള്ളത്.