New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….

New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….
HIGHLIGHTS

iPhone 16 സീരീസ് കഴിഞ്ഞ വാരമാണ് ടിം കുക്കും കൂട്ടരും അവതരിപ്പിച്ചത്

പുതിയ ഐഫോൺ 16 വാങ്ങണമെന്നവർ ലാഭമുള്ളൊരു ഡീലിനായി തിരയുകയാണോ?

ചില റിവാർഡ് പോയിന്റുകളിലൂടെ (RP) നിങ്ങൾക്ക് 66,600 രൂപയ്ക്ക് വാങ്ങാം

Apple അടുത്തിടെ എത്തിച്ച iPhone 16 റിവാർഡ് പോയിന്റുകളോടെ വാങ്ങാം. 74900 രൂപയാണ് ഫോണിന്റെ ബേസ് മോഡലിന് വിലയാകുന്നത്. എന്നാൽ ആകർഷകമായ വിലക്കിഴിവിൽ ഇപ്പോൾ ഫോൺ പർച്ചേസ് ചെയ്യാനാകും. 66,600 രൂപയ്ക്ക് iPhone 16 സ്വന്തമാക്കാം. ഫോണിന്റെ ഈ വ്യത്യസ്തമായ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

iPhone 16 പ്രീ ബുക്കിങ് തുടങ്ങി

iPhone 16 സീരീസ് കഴിഞ്ഞ വാരമാണ് ടിം കുക്കും കൂട്ടരും അവതരിപ്പിച്ചത്. ഫോൺ പ്രീ ബുക്കിങ്ങും 13 മുതൽ ആരംഭിച്ചു. പുതിയ ഐഫോൺ 16 വാങ്ങണമെന്നവർ ലാഭമുള്ളൊരു ഡീലിനായി തിരയുകയാണോ? എങ്കിൽ ഐഫോൺ 16 മികച്ച ഓഫർ ഞങ്ങൾ പറഞ്ഞു തരാം.

ചില റിവാർഡ് പോയിന്റുകളിലൂടെ (RP) നിങ്ങൾക്ക് 66,600 രൂപയ്ക്ക് വാങ്ങാം. ഏറ്റവും പുതിയ ഐഫോൺ ഇത്രയും ലാഭത്തിൽ എങ്ങനെയെന്നാണോ ചിന്തിക്കുന്നത്. വിശദീകരിക്കാം…

iPhone 16
iPhone 16

iPhone 16 ഓഫർ

ചില ബാങ്ക് കാർഡ് പേയ്മെന്റുകളിലൂടെ വെറും 74,900 രൂപയ്ക്ക് വാങ്ങാം. അമേരിക്കൻ എക്‌സ്‌പ്രസ്, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്കാണ് ഈ ഓഫർ. കൂടാതെ, HDFC, Smartbuy സ്റ്റോർ വഴി വീണ്ടും ഓഫറുകളുണ്ട്. കൂടാതെ റിവാർഡ് പോയിന്റുകളും ലഭിക്കുന്നതാണ്. ഈ ഓഫർ എങ്ങനെ കൈക്കലാക്കാമെന്ന് വ്യക്തമായി മനസിലാക്കാം.

66,600 രൂപയ്ക്ക് എങ്ങനെ വാങ്ങാം?

എച്ച്‌ഡിഎഫ്‌സി ഇൻഫിനിയ ക്രെഡിറ്റ് കാർഡുകളിലൂടെയാണ് ഓഫർ. സാധാരണ, നിങ്ങൾ ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 1 RP ലഭിക്കും. എന്നാൽ എച്ച്‌ഡിഎഫ്‌സി കാർഡുകൾക്ക് അധികമായി ഓഫർ ലഭിക്കുന്നു. HDFC സ്മാർട്ട്‌ബൈ പോർട്ടൽ വഴി പർച്ചേസ് ചെയ്താൽ 5 മടങ്ങ് അധിക നേട്ടമുണ്ടാകും.

SmartBuy എന്നത് എച്ച്ഡിഎഫ്സിയുടെ ഓൺലൈൻ മാർക്കറ്റ്പ്ലേസാണ്. ഇങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ 5 മടങ്ങ് റിവാർഡ് പോയിന്റുകൾ സ്വന്തമാക്കാം. മൊത്തത്തിൽ 13,300 RP ലഭിക്കുമെന്ന് അർഥം.

ഇത് നിങ്ങൾക്ക് ക്യാഷ്ബാക്കായി ക്രെഡിറ്റ് ചെയ്യപ്പെടുകയല്ല. പകരം മറ്റ് റിവാർഡുകളായി ഉപയോഗിക്കാം. ഈ റിവാർഡുകൾ നിങ്ങൾക്ക് ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ്ങിൽ റിഡീം ചെയ്യാം. എന്തായാലും 14,000 രൂപയുടെ ലാഭം ഇതിൽ നിന്ന് ലഭിക്കുന്നു. മറ്റ് ഐഫോൺ 16 മോഡലുകൾക്കും ഏറെക്കുറേ ഈ ഓഫറുകളുണ്ടാകും. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിലാണ് ഇത് വിശദീകരിക്കുന്നത്.

മറ്റ് ഐഫോൺ മോഡലുകളിലും സമാനമായ ഓഫറുകൾ ലഭ്യമാണ്. ഉദാഹരണത്തിന്, ഐഫോൺ 16 പ്ലസ് 89,900 രൂപയാണ്. റിവാർഡ് പോയിനുറുകളിലൂടെ നിങ്ങൾക്ക് 74,925 രൂപയ്ക്ക് വാങ്ങാം. ആപ്പിൾ ഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച് അൾട്രാ 2-നും വിലക്കിഴിവ് ലഭിക്കും.

Read More: Lateshttps://www.digit.in/ml/news/mobile-phones/latest-apple-iphone-sale-iphone-16-to-pro-max-prebooking-with-5000-rs-discount.htmlt Apple iPhone Sale: പ്രീ ബുക്കിങ് തുടങ്ങുന്നു, iPhone 16 മുതൽ പ്രോ മാക്സ് വരെ 5000 രൂപ കിഴിവിൽ ലഭിക്കും

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo