ഹുവാവെയുടെ ഏറ്റവും പുതിയ Maimang 6 മോഡലുകൾ പുറത്തിറക്കി .ഇതിന്റെ ഏറ്റവും പ്രധാന ആകർഷണം ഇതിന്റെ 4 പ്രധാന ക്യാമെറകളാണ് .ഇതിന്റെ മറ്റുചില പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം .5.9ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .
ചൈനവിപണിയിൽ ഇതിനു മറ്റൊരു വിളിപ്പേരാണുള്ളത് .ഹുവാവെ ‘Mate 10 എന്നാണ് ചൈനയിൽ അറിയപ്പെടുന്നത് .2160×1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .octa-core Kirin 659 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .
അതുകൂടാതെ മെമ്മറി കാർഡ് മുഖേന ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android Nougat version 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ക്യാമെറതന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം എന്ന് പറഞ്ഞുകഴിഞ്ഞു .
ഇതിന്റെ പിൻ വശത്തു രണ്ടുകാമെറകൾ ഉണ്ട് .16 + 2 മെഗാപിക്സലിന്റെ ക്യാമെറകളും കൂടാതെ മുൻ വശത്തു 13 +2 മെഗാപിക്സലിന്റെ ക്യാമെറകളും ആണുള്ളത് .3340mAhന്റെ ബാറ്ററി ലൈഫ് ആണ് ഹുവാവെയുടെ ഈ പുതിയ Maimang 6ഉള്ളത് .
4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിൽ ഫിംഗർ പ്രിന്റ് സംവിധാനവും ഉണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 24000 രൂപയ്ക്ക് അടുത്തുവരുന്നതാണ് .ഉടൻതന്നെ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .