ലക്ഷത്തിനു മുകളിൽ വിലയുമായി HTC ഓഷ്യൻ മോഡലുകൾ

Updated on 02-May-2017
HIGHLIGHTS

പവർ ബാങ്കിന്റെ കരുത്തുള്ള ബാറ്ററിയിയുമായി (7450mAh )HTC

HTC യുടെ ഓഷ്യൻ സീരിയസുകൾ വിപണിയിൽ എത്തുന്നു .ആപ്പിൾ എന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകളെ വെല്ലുവിളിച്ചാണ് ഇപ്പോൾ HTC പുതിയ മോഡലുകൾ പുറത്തിറക്കുന്നത് .

HTCയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും മികച്ച സവിശേഷതകളോടെ പുറത്തിറങ്ങുന്ന ഒരു മോഡലാണ് HTC Ocean.2017 ൽ ഈ മോഡലുകൾ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമറയും ഇതിന്റെ ബാറ്ററിയും തന്നെയാണ് .42 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .7450mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

4K ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ വിലയെ കുറിച്ച് ഇപ്പോൾ കൃത്യമായ വിവരങ്ങൾ ലഭിച്ചട്ടില്ല .80000 രൂപയ്ക്ക് മുകളിൽ വരുമെന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :