8555 രൂപയ്ക്ക് HTC നെക്സ്സ് ടാബ്ലെറ്റ് 9
കുറഞ്ഞ ചിലവിൽ മികച്ച സേവനം നെക്സ്സ് ടാബ്ലെറ്റ് 9
HTC യുടെ ഒരു മികച്ച ടാബ്ലെറ്റ് ആണ് htc നെക്സ്സ് ടാബ്ലെറ്റ് 9 . ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .2.3 ജിഗ ഹെർട്സ് സ്പീഡ് ഉള്ള 64 ബിറ്റ് എൻവിഡിയ ടെഗ്ര പ്രോസസ്സർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാ പിക്സൽ main ക്യാമറയിൽ ഓട്ടോ ഫോക്കസും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. മുൻ ക്യാമറ 1.6 മെഗാ പിക്സൽ .ആന്‍ഡ്രോയഡിന്റെ ഏറ്റവും പുതിയ വെർഷൻ ആയ ലോലിപോപ്പ് 5.0 വേര്‍ഷനില്‍ ആണ് നെക്സസ് 9 എത്തുന്നത്. സിംഗിള്‍ സിം വെർഷൻ ആണ്.
1536 x 2048 പിക്സൽ റെസലൂഷൻ ഉള്ള 8.9 ഇഞ്ച് IPS ഡിസ്പ്ലേ ആണ് ഇതിനുള്ളത്. സംരക്ഷണത്തിനായി നെക്സസ് 6 നു സമാനമായി കോർനിംഗ് ഗോറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നെക്സസ് 6 നു സമാനമായി തന്നെ നെക്സസ് 9 ലും മെമ്മറി കാർഡ് ഉപയോഗിക്കാൻ സാധിക്കുന്നതല്ല.6/32 GB വേർഷനുകളിൽ ടാബ് ലഭ്യമാണ്. റാം 2 GB ആണ്. കരുത്തുറ്റ 6700 mAh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നെക്‌സസിന്റെ നിർമ്മാണം. ഇരു വശങ്ങളിലും ലോഹംകൊണ്ടുള്ള കവചവുമുണ്ട്. കൂടാതെ മുന്നിൽ രണ്ടു സ്പീക്കറുകളും നെക്‌സസിന്റെ പ്രത്യേകതയാണ്. ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചാണ് .6700 mAh കരുത്താർന്ന ബാറ്ററി ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഒരു മികച്ച ടാബ്ലെറ്റ് ആണു ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .