13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണി M2017
ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ ജിയോണി M2017 അടുത്തവർഷം ആദ്യം വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇത്തവണ ജിയോണി ഈ പുതിയ മോഡലിന് നൽകിയിരിക്കുന്നത്.
5.7 ഇഞ്ചിന്റെ qhd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560 x 1440 പിക്സൽ റെസലൂഷന് ഇതിനുണ്ട്.ആൻഡ്രോയിഡിന്റെ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ബാറ്ററി .7000mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്.