10 ജിബിയുടെ റാംമ്മിൽ നൂബിയായുടെ ഗെയിമിങ് സ്മാർട്ട് ഫോൺ
പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
പുതുവർഷത്തിൽ നൂബിയ അവരുടെ പുതിയ മികച്ച സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കി .നൂബിയ പുറത്തിറക്കിയ റെഡ് മാജിക്ക് മാർസ് RNG മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .പെർഫോമൻസ് കരുത്തിൽ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളാണ് ഇത് .10 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .ഗെയിമിങ്ങിനു അനിയോജ്യമായ സ്മാർട്ട് ഫോണുകൾ തന്നെയാണ് നൂബിയ മാജിക്ക് മാർസ് RNG എഡിഷനുകൾ .
6 ഇഞ്ചിന്റെ HD+ വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോയിലാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .Red Magic OS 1.6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം .അതായത് Android 9.0 Pie ബേസിൽ തന്നെയാണ് ഇതും പ്രബർത്തിക്കുന്നത് .Qualcomm Snapdragon 845 പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന കരുത്തു .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു നല്ല സ്മാർട്ട് ഫോണുകളാണ് നൂബിയായുടെ ഈ സ്മാർട്ട് ഫോണുകൾ .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
8 ജിബിയുടെ റാംമ്മിൽ കൂടാതെ 10 ജിബിയുടെ റാംമ്മിലുമാണ് ഈ മോഡലുകൾ വിപണിയിൽ ലഭ്യമാകുന്നത് .128 ജിബിയുടെ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .3,800mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .എന്നാൽ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ അല്ല ഇത് എന്നുതന്നെ പറയാം .16 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .
3Dസറൌണ്ട് സിസ്റ്റം ,കൂടാതെ ഫേസ്ഡിറ്റക്ഷൻ എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതയാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ മോഡലിന് ലോകവിപണിയിൽ CNY 3,299 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 33,478 രൂപയാണ് വിലവരുന്നത് .10 ജിബിയുടെ റാം മോഡലിന് ലോകവിപണിയിൽ CNY 3,888 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ Rs 39,486 രൂപയും ആണ് വില വരുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .