പുതിയ സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി Realme 12X 5G എത്തി. ബജറ്റ് ലിസ്റ്റിൽ പുതിയ സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്കുള്ള 5G Phone ആണിത്. റിയൽമി 12 സീരീസിലെ പുതിയ അവതാരമാണ് റിയൽമി 12എക്സ്.
റിയൽമി 12, റിയൽമി 12+ തുടങ്ങിയ ഫോണുകൾ ഇതിനകം എത്തിയതാണ്. ഇപ്പോൾ വന്നിരിക്കുന്നവൻ 2023ലെ റിയൽമി 11X-ന്റെ പിൻഗാമിയാണ്. വിചാരിച്ചതിനേക്കാൾ വില കുറവാണ് ഈ ഫോണിന്. 12എക്സിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
6.72-ഇഞ്ച് വലിപ്പമാണ് Realm 12X 5G ഡിസ്പ്ലേയ്ക്കുള്ളത്. ഇത് FHD+ റെസല്യൂഷൻ സ്ക്രീനുള്ള ഫോണാണ്. റിയൽമി 12എക്സിന്റെ ബ്രൈറ്റ്നെസ് 950 nits ആണ്. ആംഗ്യം കാണിച്ച് ഫോണിനെ നിയന്ത്രിക്കാനുള്ള എയർ-ജെസ്റ്റർ ഫീച്ചർ ഇതിൽ ലഭ്യമാണ്.
മീഡിയാടെക് ഡൈമൻസിറ്റി 6100+ SoC-ൽ ഫോൺ പ്രവർത്തിക്കുന്നു. മൾട്ടി ടാസ്കിങ്ങിന് ഇണങ്ങിയ പ്രോസസർ തന്നെയാണിത്. റിയൽമി ഇതിൽ വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും അവതരിപ്പിച്ചിട്ടുണ്ട്. ഗെയിമിങ്ങിലെ പോലെ ഫോൺ അമിതമായി പ്രവർത്തിപ്പിച്ചാലും, ചൂടാകാതിരിക്കാൻ ഇത് സഹായിക്കും.
ഫോണിനെ പവർഫുൾ ആക്കാൻ 5,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 45W SUPERVOOC ചാർജിങ്ങും ഫോണിൽ ലഭിക്കുന്നതാണ്. റിവേഴ്സ് ചാർജിങ്ങിനെയും റിയൽമി 12X സപ്പോർട്ട് ചെയ്യുന്നു. 30 മിനിറ്റിൽ പകുതി ചാർജാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. പൊടി, ജല പ്രതിരോധത്തിനായി റിയൽമി 12എക്സിന് IP54 റേറ്റിംഗ് ഉണ്ട്.
ഇത് ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണ്. 50MPയാണ് മെയിൻ ക്യാമറ. ഈ മെയിൻ സെൻസറിൽ AI ഫീച്ചറും ലഭിക്കുന്നു. 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും ഫോണിലുണ്ട്. ഇതിന് 8 മെഗാപിക്സലിന്റെ ഒരു സെൽഫി ക്യാമറ കൂടിയുണ്ട്.
3 വേരിയന്റുകളാണ് റിയൽമി ഈ സീരീസിൽ അവതരിപ്പിച്ചിട്ടുള്ളത്. മൂന്നും ഒരേ ഇന്റേണൽ സ്റ്റോറജുള്ളവയാണ്. 4ജിബിയും 128ജിബിയുമാണ് ഏറ്റവും കുറഞ്ഞ വേരിയന്റ്. ഇതിന് 11,999 രൂപയാണ് വിലയാകുന്നത്. 6GB റാമും 128GB സ്റ്റോറേജുമുള്ള റിയൽമി 12X 5Gയ്ക്ക് 13,499 രൂപയാണ് വില. ഉയർന്നത് 8ജിബി റാമുള്ള റിയൽമി ഫോണാണ്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഈ റിയൽമി ഫോണിന് 14,999 രൂപയാകും.
ഇന്ന് തന്നെയാണ് ഫോണിന്റെ വിൽപ്പനയും നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 2ന് വൈകുന്നേരം 6 മണിമുതൽ സെയിൽ ആരംഭിക്കും. ഇത് ഏർലി ബേർഡ് സെയിലാണ്. ഫ്ലിപ്കാർട്ട്, റിയൽമി വെബ്സൈറ്റ് വഴി ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. 1000 രൂപയുടെ ബാങ്ക് കിഴിവും മറ്റും ആദ്യ സെയിലിൽ ലഭിക്കുന്നു.
Read More: POCO C61 Launched: 5000mAh ബാറ്ററി ഫോണുമായി വീണ്ടും Poco, 7000 രൂപ മുതൽ!
ഏപ്രിൽ 5ന് റിയൽമി 12എക്സിന് മറ്റൊരു സെയിൽ കൂടിയുണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഈ സ്പെഷ്യൽ സെയിൽ നടക്കുന്നത്. ഫ്ലിപ്കാർട്ട് പർച്ചേസിനുള്ള ലിങ്ക് ഇതാ, Click here.