അസൂസിന്റെ പുതിയ രണ്ടുമോഡലുകൾ ആണ് 2017 ന്റെ വിപണിയും കാത്തിരിക്കുന്നത് .അസൂസിന്റെ സെൻഫോൺ AR കൂടാതെ സെൻഫോൺ 3സൂ .സെൻഫോൺ 3 Zoomന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
5.5ഇഞ്ചിന്റെ ഫുൾHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നല്കിയിരിക്കുന്നത് .octa-core പ്രൊസസർ കൂടാതെ Android 6.0എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും സെൽഫികൾക്ക് അനിയോജ്യമാവിധം ഒരുക്കിയ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് അസൂസിന്റെ ഈ പുതിയ സെൻഫോൺ 3 സൂമിനുള്ളത് .
5000mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചും മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല .