വൺപ്ലസ് ഫോണുകൾക്കുള്ളവർ ഈ ആപ്പ് ട്രൈ ചെയ്തോ?

Updated on 02-Aug-2017
HIGHLIGHTS

കാലാവസ്ഥാ ട്രാക്കിങ് ഉൾപ്പടെയുള്ള വെതർആപ്പാണ് വൺപ്ലസ് ഫോണുകൾക്കായി ലഭ്യമാക്കിയിരിക്കുന്നത്

 

വൺപ്ലസ് ഫോണുകൾക്കായി പുതിയ ഒരു ആപ്പ് കൂടി. കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ആപ്പ് ആണ് പ്‌ളേസ്റ്റോറിൽ  ലഭ്യമാക്കിയിരിക്കുന്നത്. ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾക്ക് പുറമേ മറ്റൊരു ആപ്പ് കൂടി വൺപ്ലസ് ഫോണുകൾക്കായി  പ്‌ളേസ്റ്റോർ വഴി ഡൗൺലോഡ് ചെയ്തെടുക്കാൻ  കമ്പനി അവസരമൊരുക്കിയിരിക്കുകയാണ്.കാലാവസ്ഥാ ട്രാക്കിങ് ഉൾപ്പടെ കൃത്യമായ വിവര ശേഖരണം നടത്തുന്നതിനായി അക്യുവെതറുമായി സഹകരിച്ചാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

വൺപ്ലസ് ഫോണുകളിൽ മാത്രമേ ഈ കാലാവസ്ഥ ആപ്പ് ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നത് ഒരു പോരായ്മയാണ്. അസൂസ്, സാംസങ്ങ് തുടങ്ങിയ വൻകിട മൊബൈൽ നിർമാതാക്കൾ പ്‌ളേസ്റ്റോർ വഴി ലഭ്യമാക്കുന്ന മിക്ക ആപ്പുകളും എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കുമെന്നിരിക്കെ വൺപ്ലസിന്റെ  ഈ നീക്കം നിരാശാജനകമാണ്.

15 ദിവസത്തെ കാലാവസ്ഥാ ട്രാക്കിങ് ഉൾപ്പടെ കൃത്യമായ വിവര ശേഖരണം നടത്തുന്നഈ ആപ്പ് ഇതിനകം നിരവധി മികച്ച പ്രതികരണങ്ങൾ നേടി\യിട്ടുണ്ട്. വൺപ്ലസ് ഫോണുകൾക്കുള്ള പുതിയ കാലാവസ്ഥ ആപ്പ് (പ്‌ളേസ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത് ) ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാം: https://play.google.com/store/apps/details?id=net.oneplus.weather&hl=en

Connect On :