ആരായിരുന്നു 2023ലെ Best Smartphone? വളരെ വ്യത്യസ്തമായ സ്മാർട്ഫോണുകൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2023. കൂടാതെ AI ക്യാമറ ഫോണുകളും കഴിഞ്ഞ വർഷം പുറത്തിറങ്ങി. എന്നാൽ ആരായിരുന്നു ഈ സ്മാർട്ഫോണുകളിലെ കേമൻ.
ബാഴ്‌സലോണയിൽ നടന്ന MWC സമ്മേളനത്തിൽ മികച്ച സ്മാർട്ഫോൺ ഏതെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഫോണുകളിലെ രാജാവായി തെരഞ്ഞെടുക്കപ്പെട്ടത് Google Pixel 8 ആണ്. 2024ലെ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് പിക്സൽ ഫോണുകൾക്ക് ഈ അംഗീകാരം ലഭിച്ചത്.
2023-ലെ Phone Of The Year അവാർഡ് പിക്‌സൽ 8 സ്‌മാർട്ട്‌ഫോൺ നേടി. MWC അവാർഡുകൾ സംഘടിപ്പിക്കുന്ന GSMA ഗൂഗിളിന് അവാർഡ് സമ്മാനിച്ചു. ഐഫോണുകളെയും മടക്ക് ഫോണുകളെയും തോൽപ്പിച്ചാണ് ഗൂഗിളിന്റെ നേട്ടം.
കഴിഞ്ഞ 2 വർഷങ്ങളിൽ തുടരെ ആപ്പിൾ ഫോണുകളാണ് ബെസ്റ്റ് സ്മാർട്ഫോണായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുമ്പ് സാംസങ് ഗാലക്സി എസ്21 അൾട്രാ ഈ പുരസ്കാരം നേടി. എന്നാൽ സാംസങ് ഫ്ലാഗ്ഷിപ്പുകളും ഐഫോണുകളും ഇത്തവണ ഗൂഗിൾ പിക്സലിനോട് തോറ്റു.
എങ്കിലും ഇത്തവണയും എതിരാളിയായി ആപ്പിൾ ഫോണുകളും സാംസങ്ങുമുണ്ടായിരുന്നു. iPhone 15 Pro സീരീസ് കഴിഞ്ഞ വർഷം ഇറങ്ങിയ ഫോണാണ്.വൺപ്ലസിന്റെ OnePlus Open ഫോൾഡ് ഫോണുകളും എതിരാളിയായി. കൂടാതെ Samsung Galaxyയിലെ 2 മോഡലുകൾ മത്സരത്തിനുണ്ടായിരുന്നു. S23 സീരീസ്, Z Flip 5 എന്നിവയായിരുന്നു അവ.
ഒട്ടനവധി നൂതന ഫീച്ചറുകളുമായാണ് ഗൂഗിൾ പിക്സൽ ഫോണുകൾ വന്നത്. ഗൂഗിൾ പിക്സൽ 8ൽ പുതിയ ടെൻസർ ജി3 ചിപ്‌സെറ്റായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും പുതിയ AI ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചതാണ്.
120Hz റിഫ്രെഷ് റേറ്റുള്ള 6.2-ഇഞ്ച് ഡിസ്‌പ്ലേയാണ് പിക്സൽ 8ലുള്ളത്. ഫോണിന്റെ സ്‌ക്രീനിനാവട്ടെ 2000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കും.
ഇതിന്റെ മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുണ്ട്. ടെൻസർ G3 പ്രോസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. 4,575mAh ബാറ്ററിയാണ് ഗൂഗിൾ പിക്സൽ 8ലുള്ളത്. ഏറ്റവും മികച്ച ക്യാമറ തന്നെ നിങ്ങൾക്ക് പിക്സൽ 8ൽ നിന്ന് ലഭിക്കും. 50 മെഗാപിക്സലിന്റെ പിഡി വൈഡ് പ്രൈമറി സെൻസർ ഫോണിലുണ്ട്. 12എംപി അൾട്രാവൈഡ് ക്യാമറയും 10.5എംപി സെൽഫി ക്യാമറയും ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
READ MORE: Oppo F25 Pro 5G: 32MP ഫ്രെണ്ട് ക്യാമറ, 4K റീൽസ് വീഡിയോ റെക്കോഡിങ്! ഇതാ പുതിയ Oppo 5G ഫോൺ
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിൽ നിങ്ങൾക്ക് ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. കൂടാതെ ആൻഡ്രോയിഡ് 21 വരെയുള്ള അപ്ഡേഷനാണ് ഗൂഗിൾ ഉറപ്പുനൽകുന്നത്. നിലവിൽ ഏറ്റവും പുതിയ ഫോണുകളിൽ ആൻഡ്രോയിഡ് 14 ആണുള്ളത്. ആൻഡ്രോയിഡ് 21 വരെ OS ലഭ്യമാക്കുന്ന അപ്ഡേഷൻ പിക്സൽ ഫോണുകളുടെ പ്രത്യേകതയാണ്.