New Moto 5G Launch: സ്മാർട് കണക്റ്റ് ഫീച്ചറുമായി Moto G85 5G വരുന്നൂ…

New Moto 5G Launch: സ്മാർട് കണക്റ്റ് ഫീച്ചറുമായി Moto G85 5G വരുന്നൂ…
HIGHLIGHTS

Moto G85 5G അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നു

Moto G85 5G സ്മാർട്ട് കണക്റ്റ് ഫീച്ചറുകൾ അവതരിപ്പിച്ചേക്കും

ഫാമിലി സ്പേസ്, മോട്ടോ സെക്യൂർ തുടങ്ങിയ സോഫ്റ്റ്‌വെയർ ഫീച്ചറുകളുമുണ്ടാകും

Moto G85 5G അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപനം. Sony LYT-600 സെൻസറുള്ള സ്മാർട്ഫോണാണ് Motorola ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മിഡ് റേഞ്ച് കാറ്റഗറിയിലായിരിക്കും ഈ മോട്ടോ 5G എത്തുന്നത്. Smart Connect ഫീച്ചറുള്ള സ്മാർട്ഫോണായിരിക്കും ഇത്.

ചൈനയിൽ പുറത്തിറങ്ങിയ മോട്ടറോള S50 നിയോയുടെ റീബ്രാൻഡായിരിക്കും ഇത്. മോട്ടറോള റേസർ 50 സീരീസിനൊപ്പമാണ് ഈ ഫോണെത്തിയത്. ശേഷം ജൂൺ മാസം ഫോൺ യൂറോപ്പിലും അഴതരിപ്പിക്കുകയുണ്ടായി. ഇപ്പോഴിതാ ഇന്ത്യയിലേക്കും Moto G85 5G വരുന്നു എന്നാണ് അറിയിപ്പ്.

Moto G85 5G
#Moto G85 5G

Moto G85 5G ലോഞ്ച്

മോട്ടോ ജി85 5G ഈ മാസം 10-ന് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്കായിരിക്കും ലോഞ്ച്. ഫോണിന്റെ ലോഞ്ച് തീയതി മാത്രമല്ല, അതിന്റെ സ്പെസിഫിക്കേഷനെ കുറിച്ചും ചില സൂചനകൾ വരുന്നുണ്ട്. മികച്ച ഡിസ്പ്ലേയും കരുത്തുറ്റ ബാറ്ററിയും ഈ ഫോണിലുണ്ടാകും. ഏകദേശം 24,000 രൂപ റേഞ്ചിലായിരിക്കും ഫോണിന് വിലയിടുന്നത്.

Moto G85 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണായിരിക്കും മോട്ടോ G85. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 1,600 nits പീക്ക് ബ്രൈറ്റ്നെസ്സുണ്ടാകും. 6.67 ഇഞ്ച് pOLED സ്‌ക്രീനാണ് മോട്ടറോള ഫോണിൽ ഫീച്ചർ ചെയ്യുക.

ഡിസ്‌പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്. 100 ശതമാനം DCI-P3 കളർ ഗാമറ്റ് കവറേജും മോട്ടറോള വാഗ്ദാനം ചെയ്യുന്നു. സ്‌നാപ്ഡ്രാഗൺ 6s Gen 3 ചിപ്‌സെറ്റായിരിക്കും മോട്ടോ ജി85-ലുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇൻ-ബിൽറ്റ് സ്റ്റോറേജും ഇതിനുണ്ടാകും. കൂടാതെ 8GB+128GB സ്റ്റോറേജ് ഓപ്ഷനിലും ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന.

ഫോട്ടോഗ്രാഫി പ്രേമികൾക്ക് മോട്ടോ G85 ഡ്യുവൽ ക്യാമറ നൽകുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ളതാണ് മെയിൻ ക്യാമറ. അതായത് പ്രൈമറി ക്യാമറയ്ക്ക് 50-മെഗാപിക്സൽ സെൻസറായിരിക്കും നൽകുന്നത്. ഇത് Sony LYT-600 ലെൻസ് ഉൾക്കൊള്ളുന്നു. 8-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറാണ് രണ്ടാത്തെ ക്യാമറ. സെൽഫി, വീഡിയോ കോളുകൾക്കായി 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ടാകും.

Moto g85
സ്പെസിഫിക്കേഷൻ

രണ്ട് വർഷത്തേക്ക് നിങ്ങൾക്ക് OS അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും പറയുന്നു. അതുപോലെ മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഓപ്പോയിൽ ലഭിക്കുന്നതാണ്. ആൻഡ്രോയിഡ് 14 ആയിരിക്കും ഈ മോട്ടറോള ഫോണിലെ സോഫ്റ്റ് വെയർ.

മൂന്ന് ആകർഷക നിറങ്ങളിലുള്ള മോട്ടറോള 5G ഫോണുകളായിരിക്കും ഇന്ത്യയിൽ എത്തുന്നത്. കൊബാൾട്ട് ബ്ലൂ, ഒലിവ് ഗ്രീൻ, അർബൻ ഗ്രേ എന്നീ നിറങ്ങളിൽ ലഭിക്കും. വെഗൻ ലെതർ ഡിസൈനായിരിക്കും മോട്ടോ G85 5G-യിൽ പരീക്ഷിക്കുന്നത്.

Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ

33W ഫാസ്റ്റ് ചാർജിങ്ങും 5,000mAh ബാറ്ററിയും ഇതിലുണ്ടാകും. 90 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും ലഭിക്കുന്നതാണ്. കൂടാതെ 38 മണിക്കൂർ ടോക്ക് ടൈമും ഇതിലുണ്ടാകും. 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് മോട്ടറോള നൽകുമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് ഫീച്ചറുകൾ

മോട്ടോ G85 5G സ്മാർട്ട് കണക്റ്റ് ഫീച്ചറുകൾ അവതരിപ്പിച്ചേക്കും. ഫാമിലി സ്പേസ്, മോട്ടോ സെക്യൂർ തുടങ്ങിയ സോഫ്റ്റ്‌വെയർ ഫീച്ചറുകളുമുണ്ടാകും. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP52 റേറ്റിങ്ങുണ്ടാകും.

മോട്ടോ G85 ഫോൺ 13 5G ബാൻഡുകൾ സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ നൽകിയേക്കും. എന്തായാലും ഫോണിന്റെ വിശദമായ സ്പെസിഫിക്കേഷനും വിലയും ജൂലൈ പത്തിന് അറിയാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo