ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ മോട്ടറോളയുടെ പുതിയ ഫോണുകൾ എത്തുന്നു
കുറഞ്ഞ ചിലവിൽ മോട്ടറോള പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നു
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 480 ലാണ് വിപണിയിൽ എത്തുക
മോട്ടോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ വിപണനയിൽ പുറത്തിറങ്ങുന്നു .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് മോട്ടോ ഉടൻ വിപണിയിൽ എത്തിക്കുക .റിപ്പോർട്ടുകൾ പ്രകാരം “Denver” എന്ന പേരിലാണ് മോട്ടോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നത് .
15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാകും ഇത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 480 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ ഈ മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .
ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ എത്തുന്നതായിരിക്കും .അതുപോലെ തന്നെ മോട്ടോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾക്ക് 3.5mm ഹെഡ് ഫോൺ ജാക്കും ലഭിക്കുന്നതാണ് .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ ആണ് പുറത്തിറങ്ങന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് ലഭിക്കുക .വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .