മോട്ടോയുടെ ഏറ്റവും പുതിയ മൂന്ന് മോഡലുകൾ വിപണിയിൽ എത്തുന്നു .മോട്ടോ G6, മോട്ടോ G6 Plus,മോട്ടോ G6 പ്ലേണ് എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയുംകാത്തിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ കഴിഞ്ഞ ദിവസം പുറത്തിവിടുകയുണ്ടായി . .ഇതിന്റെ പ്രധാന സവിശേഷതകളും വിലയെയുംക്കുറിച്ചു ഇവിടെ നിന്നും മനസിലാക്കാം .
മോട്ടോയുടെ G6 ന്റെ സവിശേഷതകൾ
5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18.9 ഡിസ്പ്ലേ റെഷിയോ ആണ് ഈ മോഡലുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത് .1.8GHz ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് മോട്ടോയുടെ ജി6 വിപണിയിൽ എത്തുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .16,200 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില .
മോട്ടോയുടെ G6 പ്ലസ്
5.93 ഇഞ്ചിന്റെ ഫുൾ HD+ IPS ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 റെഷിയോ ആണ് ഈ മോഡലുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത്.2.2 GHz ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .
12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .3200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
മോട്ടോ G6 പ്ലേ
5.7 ഇഞ്ചിന്റെ HD+ IPS ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 റെഷിയോ ആണ് ഈ മോഡലുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത്.എന്നാൽ ഈ മോഡലുകൾ ഒരു ബഡ്‌ജെക്റ്റ് ഫോണുകൾ ആണ് എന്നുതന്നെ പറയാം .
2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഈ മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .Rs 13,000 രൂപയാണ് ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില .
ഡ്യൂവൽ പിൻ ക്യാമറ ,ഫേസ് അൺലോക്കിൽ ഹുവാവെ ഹോണർ 7എ ,വില 8,300 മുതൽ ?
ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .ഹുവാവെയുടെ തന്നെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഹോണർ 7എ എന്ന മോഡലാണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .
ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെതന്നെ ഫേസ് അൺ ലോക്കിങ് സിസ്റ്റവും ആണ് .അതുപോലെതന്നെ ഇതിന്റെ ഡിസ്‌പ്ലേയും ഈ മോഡലുകളുടെ ഒരു പ്ലസ് തന്നെയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസിലാക്കാം .
5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഉടനെ വിപണിയിൽ എത്തുന്നത് .
2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .