Motorola പുതിയ മടക്ക് ഫോണുമായി വീണ്ടും ഇന്ത്യൻ വിപണിയിലേക്ക്. Moto Razr 50 Ultra ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്‌ഫോൺ കമ്പനിയാണ് മോട്ടറോള. മടക്ക് ഫോണുകളിലൂടെ മുമ്പും മോട്ടറോള സ്മാർട്ഫോൺ വിപണിയെ അതിശയിപ്പിച്ചിട്ടുണ്ട്. ഇനിയിതാ തങ്ങളുടെ ഏറ്റവും വിലയുള്ള മടക്ക് ഫോണാണ് കമ്പനി പുറത്തിറക്കുന്നത്.
Motorola Razr 50 Ultra ജൂലൈ നാലിന് ഇന്ത്യയിലെത്തുമെന്നാണ് പ്രഖ്യാപനം. ഇതിനകം ചൈനയിൽ ഈ ഫോൺ ലോഞ്ച് ചെയ്തിട്ടുണ്ട്. മോട്ടോ റേസർ 50, 50 അൾട്രാ എന്നിവയാണ് ചൈനയിൽ പുറത്തിറക്കിയത്.
ഇന്ത്യയിലേക്കും ഫോൺ വരുമെന്നും ഇത് ആമസോണിൽ ലഭ്യമാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ചൈനീസ് വിപണിയിൽ എത്തിയ അതേ വേരിയന്റിനെ തന്നെ ഇന്ത്യയിലും പ്രതീക്ഷിക്കാം.
ഈ മടക്ക് ഫോണിന് 6.9 ഇഞ്ച് ഇന്റേണൽ ഡിസ്പ്ലേ വരുന്നു. 1080×2640 പിക്സൽ റെസല്യൂഷനായിരിക്കും സ്ക്രീനിനുള്ളത്. FHD+ ഡിസ്‌പ്ലേയും 3000 nits വരെ പീക്ക് ബ്രൈറ്റ്‌നെസ്സും പ്രതീക്ഷിക്കാം.
മോട്ടറോള ഈ വില കൂടിയ ഫോണിൽ എക്‌സ്‌റ്റേണൽ pOLED ഡിസ്പ്ലേ അവതരിപ്പിക്കുന്നു. ഇതിന് 1080×1272 പിക്‌സൽ റെസല്യൂഷനുണ്ടായിരിക്കും. ഡിസ്പ്ലേ വലിപ്പം 4 ഇഞ്ച് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്ക്രീനിന് മീതെ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുമുണ്ടാകും.
ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് ഫോണിലുണ്ടാകുക. ഏറ്റവും പുതിയ OS ആയ ആൻഡ്രോയിഡ് 14 ആയിരിക്കും സോഫ്റ്റ് വെയർ. 4000 mAh ബാറ്ററിയും ഈ സ്മാർട്ഫോണിലുണ്ടാകും. 44W ഫാസ്റ്റ് ചാർജിങ്, 15E വയർലെസ് ചാർജിങ് സപ്പോർട്ട് ചെയ്തേക്കും.
മോട്ടോ റേസർ 50 അൾട്രായിൽ 50MP മെയിൻ ക്യാമറ ഉൾപ്പെടുത്തുന്നു. ഇത് f/1.79 അപ്പേർച്ചറുള്ള ക്യാമറയായിരിക്കും. 50MP ടെലിഫോട്ടോ ലെൻസും ഈ സ്മാർട്ഫോണിൽ പ്രതീക്ഷിക്കാം. മടക്ക് ഫോണിലെ ഫ്രെണ്ട് ക്യാമറ 32MP സെൻസറായിരിക്കുമെന്നാണ് സൂചന.
IPX8 റേറ്റിങ്ങുള്ള ഫോണായിരിക്കും മോട്ടോ റേസർ 50 അൾട്രാ. ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജിയായിരിക്കും നൽകുന്നത്. ഡോൾബി അറ്റ്‌മോസ് ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ ഫോണിൽ ഉൾപ്പെടുത്തുന്നു. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലായിരിക്കും മോട്ടോറോള മടക്ക് ഫോൺ എത്തുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് 256GB, 512GB എന്നിവയായിരിക്കും സ്റ്റോറേജ് ഓപ്ഷനുകൾ.
READ MORE: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
മോട്ടോ റേസർ 50 അൾട്രായുടെ വിലയെ കുറിച്ച് വ്യക്തതയില്ല. എങ്കിലും അത്യാവശ്യം വിലകൂടിയ ഫോൺ തന്നെയായിരിക്കും ഇത്. ചൈനയിൽ ജൂൺ 25-നാണ് സ്മാർട്ഫോൺ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 71,220 രൂപ വില വന്നേക്കാം (ഫോൺഅറീന റിപ്പോർട്ട്).