രണ്ട് Flip Phone ആണ് ജൂലൈ മാസം വിപണിയിൽ പ്രവേശിക്കുന്നത്. Motorola Razr 50 Ultra ഇതിനകം ലോഞ്ച് ചെയ്തു കഴിഞ്ഞു. ഇതിനോട് പോരാടാൻ Samsung Galaxy Z Flip 6 ഉടനെത്തും. എന്നാൽ തമ്മിൽ ഭേദം ആരാണെന്നത് നിങ്ങൾക്ക് സംശയമുണ്ടോ?
Flip Phone വാങ്ങാൻ പദ്ധതിയുള്ളവർക്ക് റേസർ 50 Ultra മികച്ചതായിരിക്കുമോ? അതോ സാംസങ്ങിന്റെ Z Flip 6-നായി കാത്തിരിക്കണമോ? കഴിഞ്ഞ വർഷം രണ്ട് കമ്പനികളുടെയും ഫ്ലിപ് ഫോണുകൾ കടുത്ത മത്സരത്തിലായിരുന്നു. സാംസങ്ങിന്റെ ഫ്ലിപ് 5-ന് മോട്ടോ റേസർ 40 ശരിക്കും പോരാളിയായിരുന്നു. ഇത്തവണ വിപണി കാത്തിരിക്കുന്നത് എന്തായിരിക്കും!
മോട്ടോ റേസർ 50 അൾട്രായുടെ ഫീച്ചറുകൾ നിങ്ങൾക്കറിയാം. സാംസങ് ഗാലക്സിയുടെ ഫ്ലിപ് ഫോൺ ഫീച്ചറുകൾ ജൂലൈ 10 ലോഞ്ചിന് ശേഷം അറിയാം. എന്നാലും പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഉപയോഗിച്ച് രണ്ട് ഫോണുകളും താരതമ്യം ചെയ്യാം.
ഡിസ്പ്ലേ: 1272 x 1080 പിക്സൽ റെസല്യൂഷനാണ് മോട്ടറോള റേസർ 50 അൾട്രായിലുള്ളത്. ഇതിൽ 4 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഡോൾബി വിഷൻ, HDR10+, സപ്പോർട്ട് ഇതിലുണ്ട്.
165Hz റീഫ്രെഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. മോട്ടറോള റേസർ 50 അൾട്രായ്ക്ക് 2400 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. സ്ക്രീനിന് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
സാംസങ് ഗാലക്സി Z ഫ്ലിപ് 6-ന് 3.6 ഇഞ്ച് വലിപ്പമുള്ള സ്ക്രീനായിരിക്കും. ഇത് IPS LCD ടെക്നോളജി ഉപയോഗിക്കുന്നു. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആയിരിക്കും ഫോണിൽ നൽകുന്നതെന്നാണ് സൂചന.
പ്രോസസർ: സാംസങ് ഫ്ലിപ് ഫോണിൽ സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറായിരിക്കുമുള്ളത്. ഇത് 12GB റാമുമായി ജോടിയാക്കിയതാണെന്നാണ് റിപ്പോർട്ട്. മോട്ടറോള റേസർ 50 അൾട്രായ്ക്ക് ഇതിനെ അപേക്ഷിച്ച് കുറഞ്ഞ പ്രോസസറാണ്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 ആണ് നൽകിയിട്ടുള്ളത്. ഇത് 12GB വരെ റാമുമായി ജോടിയാക്കിയിരിക്കുന്നു.
Read More: Redmi 13 5G: പത്താം വാർഷികം പൊളിച്ചു! Xiaomi പുറത്തിറക്കിയത് Snapdragon പ്രോസസറുള്ള New ബജറ്റ് ഫോൺ
ക്യാമറ: ഫോട്ടോഗ്രാഫിക്കായി മോട്ടറോള ഡ്യുവൽ ക്യാമറ ഉപയോഗിച്ചിരിക്കുന്നു. 50MP മെയിൻ ക്യാമറയും 50MP ടെലിഫോട്ടോ സെൻസറുമാണ് ക്യാമറ യൂണിറ്റ്. ഇതിൽ ടെലിഫോട്ടോ ലെൻസിന് 2x ഒപ്റ്റിക്കൽ സൂം ഫീച്ചറുണ്ടാകും.
മറുവശത്ത്, Z Flip 6-ൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉണ്ടാകും. എന്നാൽ ഈ ഫ്ലിപ് ഫോണിലെ മറ്റ് വിവരങ്ങൾ വ്യക്തമല്ല.
ബാറ്ററി: മോട്ടറോള ഫ്ലിപ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 4000mAh ബാറ്ററിയാണ്. സാംസങ് ഗാലക്സിയും ഇതേ ബാറ്ററി തന്നെ ഉൾപ്പെടുത്തിയേക്കും. മോട്ടറോളയിൽ 45W ഫാസ്റ്റ് ചാർജിങ്ങാണുള്ളത്. 15W വയർലെസ് ചാർജിങ്, 5W റിവേഴ്സ് വയർഡ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. സാംസങ് ഗാലക്സിയുടെ ചാർജിങ് സംവിധാനത്തെ കുറിച്ച് വലിയ വിവരങ്ങളൊന്നുമില്ല.
സാംസങ് ഫ്ലിപ്പിന്റെ ലോഞ്ച് കഴിഞ്ഞാലേ വിശദമായി ഇതിനുത്തരം ലഭിക്കുകയുള്ളൂ. എങ്കിലും ലഭിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോട്ടറോള മുന്നിലാണെന്ന് തോന്നുന്നു. കാരണം മികച്ച ഡിസ്പ്ലേയും ക്യാമറയും മോട്ടറോള റേസർ 50 അൾട്രായ്ക്കുണ്ട്. ഫാസ്റ്റ് ചാർജിങ്ങും മോട്ടറോള ഫ്ലിപ് ഫോൺ ഉറപ്പുനൽകുന്നു.
സാംസങ് ഗാലക്സി Z ഫ്ലിപ് 6-ന് മികച്ച പോരാട്ടമാണ് മോട്ടറോള നൽകുന്നത്. എന്തായാലും ജൂലൈ 10-ലേക്കുള്ള സാംസങ് അൺപാക്ക്ഡ് ചടങ്ങിലാണ് ടെക് ലോകത്തിന്റെ കണ്ണുകൾ.