മോട്ടറോള റേസർ 40 സീരീസ് ഉടൻ ഇന്ത്യയിൽ

മോട്ടറോള റേസർ 40 സീരീസ് ഉടൻ ഇന്ത്യയിൽ
HIGHLIGHTS

മോട്ടറോളയുടെ റേസർ 40 സീരീസ് ഉടൻ ഇന്ത്യയിൽ എത്തും

രണ്ട് സ്മാർട്ഫോണുകളാണ് ഈ സീരീസിലുള്ളത്

മോട്ടറോള റേസർ 40 അൾട്ര, മോട്ടറോള റേസർ 40 എന്നിവ

മോട്ടറോളയുടെ റേസർ 40 സീരീസ് സ്മാർട്ട്ഫോണുകൾ അധികം വൈകാതെ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. കാത്തിരിപ്പിന് ഒടുവിൽ എത്തുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ആമസോൺ, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ഇന്ത്യയിലെ മറ്റ് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലൂടെയായിരിക്കും ലഭ്യമാകുക.

മോട്ടറോള റേസർ 40 അൾട്ര, മോട്ടറോള റേസർ 40 എന്നീ രണ്ട് ഡിവൈസുകളാണ് ഈ സീരീസിലുള്ളത്.  മോട്ടറോള റേസർ 40 അൾട്ര, മോട്ടറോള റേസർ 40 സ്മാ‍ർട്ട്ഫോണുകളെക്കുറിച്ച് വിശദമായി തന്നെ പരിശോധിക്കാം.

മോട്ടറോള റേസർ 40 അൾട്ര ഫീച്ചറുകൾ: 

സ്‌നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയാണ് ഡിവൈസിന്റെ ഹൃദയം. 12 ജിബി വരെ റാമും 512 ജിബി വരെയുള്ള സ്റ്റോറേജും ഡിവൈസ് ഓഫർ ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന മൈയുഎക്സ് സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 3800 mAh ബാറ്ററി ഡിവൈസിന് ഊർജം പകരുന്നു. 33W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5W വയർലെസ് ചാർജിങ് സപ്പോർട്ടും ഇതിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഒഎൽഇഡി എൽടിപിഒ ഡിസ്‌പ്ലെയാണ് ഡിവൈസിന്റെ ഹൈലൈറ്റ്. എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ടും 165 Hz റിഫ്രഷ് റേറ്റും ഈ മെയിൻ ഡിസ്പ്ലെയുടെ പ്രത്യേകതയാണ്. 3.6 ഇഞ്ച് വലിപ്പമുള്ള സെക്കൻഡറി പിഒഎൽഇഡി ഡിസ്പ്ലെയും ഫോണിലുണ്ട്. 144 Hz റിഫ്രഷ് റേറ്റാണ് ഈ ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നത്. അലൂമിനിയം ഫ്രെയിമും ഗൊറില്ല ഗ്ലാസ് 7 റിയർ പാനലും മോട്ടറോള റേസർ 40 അൾട്ര ഫീച്ചർ ചെയ്യുന്നു.ഒഐഎസ് സപ്പോ‍‍ർട്ടുള്ള 12 എംപിയുടെ പ്രൈമറി ക്യാമറ സെൻസറാണ് ഫോണിലുള്ളത്. 13 എംപിയുടെ സെക്കൻഡറി അൾട്ര വൈഡ‍് സെൻസ‍ർ മാക്രോ ലെൻസ് എന്ന നിലയിലും ഉപയോ​ഗപ്പെടുത്താൻ കഴിയും. 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, ഐപി52 റേറ്റിങ് എന്നിവയും ഡിവൈസിന്റെ ഫീച്ചറുകളാണ്. ഫെംഗ്യ ബ്ലാക്ക്, ഐസ് ക്രിസ്റ്റൽ ബ്ലൂ, മജന്ത എന്നിവയാണ് കളർ ഓപ്ഷനുകൾ.

മോട്ടറോള റേസർ 40 ഫീച്ചറുകൾ

സ്‌നാപ്പ്ഡ്രാഗൺ 7 ജെൻ 1 ചിപ്പ്സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്‌ഷനുകളും ലഭ്യമാണ്. 4800 mAh ബാറ്ററിയാണ് ഡിവൈസിന്റെ പവർ സോഴ്സ്. 30W വയേർഡ് ഫാസ്റ്റ് ചാർജിങ്, 8W വയർലെസ് ചാർജിങ് എന്നിവയും മോട്ടറോള റേസർ 40 സ്മാർട്ട്ഫോണിലുണ്ട്. അൾട്രയിലെ ഒഎസ് തന്നെയാണ് ഈ മോഡലിലും ഉള്ളത്. 6.9 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് പിഒഎൽഇഡി എൽടിപിഒ ഡിസ്പ്ലെ തന്നെയാണ് ഈ മോഡലിലും നൽകിയിരിക്കുന്നത്. 144 Hz റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ടും ഡിസ്പ്ലെയുടെ സവിശേഷതകളാണ്, സെക്കൻഡറി സ്ക്രീൻ, അലുമിനിയം കേസ്, ഗൊറില്ല ഗ്ലാസ് 7 ബാക്ക് പാനൽ എന്നിവയെല്ലാം മോട്ടറോള റേസർ 40 (Motorola Razr 40) ഫീച്ചർ ചെയ്യുന്നു.

ഡ്യുവൽ റിയ‍ർ ക്യാമറ സെറ്റപ്പിൽ ഒഐഎസ് സപ്പോ‍ർട്ടുള്ള 64 എംപി പ്രൈമറി സെൻസറും 13 എംപി അൾട്ര വൈഡ് സെൻസറുമുണ്ട്. 32 എംപി ഫ്രണ്ട് ക്യാമറയും മോട്ടറോള റേസ‍ർ 40 ഫീച്ച‍ർ ചെയ്യുന്നു. ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, ഐപി52 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഡിവൈസിലുണ്ട്. അസൂർ ഗ്രേ, ചെറി പൗഡർ, ബ്രൈറ്റ് മൂൺ വൈറ്റ് എന്നീ കള‍‌ർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുന്നത്.

Digit.in
Logo
Digit.in
Logo