Moto Razr 40 Amazing Deal: കിക്ക്സ്റ്റാർട്ടർ ഡീലിൽ നന്നായി വില കുറച്ച് Motorola റേസർ 40

Updated on 05-Oct-2023
HIGHLIGHTS

2 ഫോണുകളാണ് മോട്ടറോള റേസർ 40 സീരീസിലുള്ളത്

ഈ 2 ഫോണുകൾക്കും ആമസോണിൽ ഇതാ ഗംഭീര ഓഫർ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇതിനേക്കാൾ വില കുറയും

ഇന്ന് സ്മാർട്ഫോൺ ട്രെൻഡ് മാറിയിരിക്കുന്നു. മടക്കാവുന്ന സ്മാർട്ഫോണുകൾ വിപണി ശ്രദ്ധ നേടുന്ന കാലത്ത് Motorola Razr 40 തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകളുടെ എതിരാളിയായ മോട്ടറോള റേസർ 40 സീരീസ് ഫോണുകൾ കരുത്തുറ്റ ബാറ്ററി ഫീച്ചറും, പെർഫോമൻസും ഒപ്പം മികച്ച ക്യാമറ ഫീച്ചറുമുള്ള മോഡലുകളാണ്.

ഇപ്പോഴിതാ, ഈ ആഡംബര ഫോൺ ഗംഭീര വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്. ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെയുള്ള വിലക്കിഴിവാണിത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം…

അതിശയിപ്പിക്കുന്ന വിലയിൽ Motorola Razr 40 സീരീസ്

2 ഫോണുകളാണ് മോട്ടറോള തങ്ങളുടെ റേസർ 40 സീരീസിൽ പുറത്തിറക്കിയത്. 59,999 രൂപ വില വരുന്ന മോട്ടറോള റേസർ 40, 89,999 രൂപ വില വരുന്ന മോട്ടറോള റേസർ 40 അൾട്രാ എന്നിവയാണ് ഹൈ- ക്ലാസ് മോട്ടോ ഫോണുകൾ. എന്നാൽ, ഇവയ്ക്ക് 50 ശതമാനം വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. Amazon great indian festivalന്റെ ഭാഗമായി നടക്കുന്ന കിക്ക്സ്റ്റാർട്ടർ ഡീലിലാണ് വിലക്കിഴിവ് നൽകുന്നത്.

Moto Razr 40 സീരീസിന് വിലക്കിഴിവ്

മോട്ടറോള റേസർ 40ന് വിലക്കിഴിവ്

49,999 രൂപയ്ക്ക് ഇപ്പോൾ മോട്ടറോള റേസർ 40 വാങ്ങാവുന്നതാണ്. SBI, ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ ഓഫറും ആമസോൺ ഈ കിക്ക്സ്റ്റാർട്ടർ ഡീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 GB റാം + 256 GB സ്റ്റോറേ മോട്ടോ ഫോണിനാണ് amazon offer പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 42,500 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഗംഭീര ഓഫർ മിസ്സാക്കരുത്… ഇവിടെ ക്ലിക്ക് ചെയ്യൂ

വില കുറച്ച് മോട്ടറോള റേസർ 40 അൾട്രാ

റേസർ 40 അൾട്രായ്ക്കും ആമസോൺ ഓഫർ നൽകുന്നുണ്ട്. ലോഞ്ച് സമയത്ത് ഓഫറുകളുണ്ടായിരുന്നെങ്കിലും, പിന്നീട് 1,19,000 രൂപയിലെത്തിയ മോട്ടറോളയുടെ റേസർ 40 അൾട്രായ്ക്ക് ഇപ്പോൾ 89,999 രൂപയാണ് വില. 8GB RAMഉം 256GB സ്റ്റോറേജും ഉൾപ്പെടുന്ന ഫോണാണിത്. HDFC, ICICI ബാങ്ക് ഓഫറുകൾ ഈ ഫോണിനും ലഭ്യമാണ്. അൾട്രാ മോഡലുകൾക്ക് 47,500 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണുള്ളത്.
വിലക്കിഴിവിൽ വാങ്ങാൻ… ഇവിടെ ക്ലിക്ക് ചെയ്യൂ..

Motorola razr 40 പ്രത്യേകതകൾ

മോട്ടറോള റേസർ 40ന്റെ ഡിസ്പ്ലേ 6.9 ഇഞ്ച് ഫുൾ-എച്ച്‌ഡി + 144 ഹെർട്‌സ് പോൾഇഡി പ്രൈമറി ഡിസ്‌പ്ലേയാണ് വരുന്നത്. ഈ മടക്ക് ഫോണിന്റെ കവർ ഡിസ്പ്ലേ 1.5 ഇഞ്ച് ഒഎൽഇഡിയാണ്. 6.9 ഇഞ്ച് ഫുൾ-എച്ച്‌ഡി+ 165 ഹെർട്‌സ് പോൾഇഡ് ഇന്നർ ഡിസ്‌പ്ലേയും ഇതിൽ വരുന്നു. ഫോണിന്റെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 7 Gen 1 SoC ആണ്.

ആൻഡ്രോയിഡ് 13 ഒഎസിലാണ് റേസർ 40ന്റെ ബേസിക് മോഡൽ പ്രവർത്തിക്കുന്നത്.
ക്യാമറയിലേക്ക് വന്നാൽ 64-മെഗാപിക്സലാണ് പ്രൈമറി ക്യാമറ. ക്വാഡ് ക്യാമറ സെറ്റപ്പിന് പുറമെ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 33W വയർഡ് ഫാസ്റ്റ് ചാർജിങ്ങും, 4200mAh ബാറ്ററിയുമാണ് ഇതിലുള്ളത്.

സ്റ്റൈലൻ മടക്ക് ഫോൺ Motorola Razr 40

Motorola Razr 40 Ultra പ്രത്യേകതകൾ

6.9 ഇഞ്ച് വലിപ്പമുള്ള FHD+ pOLED ഡിസ്പ്ലേയുള്ള അൾട്രാ മോഡലിന്റെ ക്യാമറയും ബേസിക് മോഡലിന്റെ സമാന ഫീച്ചറുകളുള്ളവയാണ്. സ്‌നാപ്ഡ്രാഗൺ 8 Gen 1 ആണ് പ്രോസസർ. 3,800mAh ബാറ്ററിയും, 30W വയർഡ് ഫാസ്റ്റ് ചാർജിങ്ങുമാണ് മോട്ടറോള ഈ ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read More: Amazon Great Indian Festival: മികച്ച ഡിസ്‌കൗണ്ടിൽ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇതിനേക്കാൾ വില കുറയും. ഒക്ടോബർ 8 മുതലാണ് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :