16MP + 5MPഡ്യൂവൽ ക്യാമറയിൽ മോട്ടോ വൺ പവർ സെപ്റ്റംബർ 24 മുതൽ

Updated on 18-Sep-2018
HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ മോട്ടറോള വൺ

 

മോട്ടോയുടെ സ്മാർട്ട് ഫോണുകളെ ഇഷ്ടപ്പെടുന്നവർക്കായി പുതിയൊരു സ്മാർട്ട് ഫോൺ എത്തി .മോട്ടോറോളയുടെ ഒരു മികച്ച സ്മാർട്ട്  ഫോൺ മോട്ടോ വൺ  പവർ എന്ന മോഡൽ ഈ മാസം 24 തീയതി മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .പുതിയ രണ്ടു വേരിയന്റുകളാണ് ഈ മാസം പുറത്തിറങ്ങുന്നത് .ഇതിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ എടുത്തുപറയേണ്ടത് ഇതിനു Android 9.0 Pie ഉടൻ ലഭിക്കുമെന്നാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ .രണ്ടു വേരിയന്റുകളാണ് ഈ മാസം പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .

— Motorola India (@motorolaindia) 17 September 2018

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Oreo  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെതന്നെ  Android 9.0 Pie അപ്പ്ഡേറ്റ് ഇതിനു ലഭ്യമാകുന്നതാണ് .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .

 5000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സെപ്റ്റംബർ 24 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .കമ്പനി പറയുന്നത് 6 മണിക്കൂർ 15 മിനുട്ടുവരെ ഇതിന്റെ ലൈഫ് ബാറ്ററി ഉപഭോതാക്കൾക്ക് ലഭിക്കുമെന്നാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :